
ചാമ്പ്യൻസ് ലീഗ് ഫിക്സ്ചറായി; പി.എസ്.ജി, സിറ്റി ഒരേ ഗ്രൂപിൽ- തീപാറും പോരാട്ടങ്ങൾ 14മുതൽ
text_fieldsഇസ്തംബൂൾ: ലോകം കൺപാർത്തുനിൽക്കുന്ന ആവേശപ്പോരാട്ടങ്ങൾക്ക് മൈതാനമുണരാൻ നാളുകൾ ബാക്കിനിൽക്കെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ് ഫിക്സ്ചറായി. ബാഴ്സലോണ വിട്ട് മെസ്സി ചേക്കേറിയ ഫ്രഞ്ച് ടീം പി.എസ്.ജിയും ബാഴ്സ പഴയ കോച്ച് പെപ് ഗാർഡിയോള പരിശീലിപ്പിക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ഒരേ ഗ്രൂപിൽ വരുന്നുവെന്നതാണ് കൗതുകങ്ങളിലൊന്ന്. കഴിഞ്ഞ സീസൺ സെമിയിൽ സിറ്റി ഒന്നിനെതിരെ നാലു ഗോളുകൾക്ക് പി.എസ്.ജിയെ വീഴ്ത്തിയിരുന്നു. സിറ്റി പക്ഷേ, കലാശപ്പോരിൽ ചെൽസിയോടുതോറ്റു.
റയൽ മഡ്രിഡ് ഇന്റർ മിലാനും ശാക്തറുമുൾപെട്ട ഡി ഗ്രൂപിലാണ്. മൂവരും കഴിഞ്ഞ സീസണിലും ഒരേ ഗ്രൂപിൽ കളിച്ചവർ. ബി ഗ്രൂപ്പിലാണ് ശരിക്കും മരണക്കളി. അത്ലറ്റിക്കോ മഡ്രിഡ്, ലിവർപൂൾ, പോർട്ടോ, എ.സി മിലാൻ എന്നീ നാലുപേരും വമ്പന്മാർ. ഗ്രൂപ്പ് ഇ യിൽ ബയേൺ മ്യൂണിക്കും ബാഴ്സലോണയും തമ്മിലാണ് പ്രധാന പോരാട്ടം. ഡൈനാമോ കിയവും ബെൻഫിക്കയും മറ്റു ടീമുകൾ. നിലവിലെ ചാമ്പ്യന്മാരായ ചെൽസിക്ക് യുവന്റസാണ് പ്രധാന വെല്ലുവിളി.
സെപ്റ്റംബർ 14,15 തീയതികളിലാണ് ആദ്യ മത്സരങ്ങൾ. ഫൈനൽ അടുത്ത വർഷം മേയ് 28ന് റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ.
ഗ്രൂപ്പുകൾ
മാഞ്ചസ്റ്റർ സിറ്റി, പി.എസ്.ജി, ലീപ്സീഷ്, ബ്രൂഗ്
അത്ലറ്റിക്കോ മഡ്രിഡ്, ലിവർപൂൾ, പോർട്ടോ, എ.സി മിലാൻ
സ്പോർട്ടിങ്, ബൊറൂസിയ, അയാക്സ്, ബെസികിറ്റാസ്
ഇൻറർ മിലാൻ, റയൽ മഡ്രിഡ്, ഷക്തകർ, ഷെറിഫ്
ബയൺ, ബാഴ്സലോണ, ബെൻഫിക്ക, ഡൈനാമോ കീവ്
വിയ്യാറയൽ, മാൻ യുനൈറ്റഡ്, അറ്റ്ലാൻറ, യങ് ബോയ്സ്
ലീൽ, സെവിയ്യ, സാൽസ്ബർഗ്, വോൾഫ്സ്ബർഗ്
ചെൽസി, യുവൻറസ്, സെനിത്, മാൽമോ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
