Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയു.എ.ഇ ഫുട്ബാളിലും...

യു.എ.ഇ ഫുട്ബാളിലും ‘സ്വദേശിവത്കരണം’; ടീമിൽ ഇമാറാത്തികളില്ലെങ്കിൽ ധനസഹായം വെട്ടിച്ചുരുക്കും

text_fields
bookmark_border
UAE football indigenization
cancel

ഷാർജ: ഇമാറാത്തി താരങ്ങൾക്ക്​ അവസരം നൽകാത്ത ക്ലബ്ബുകളുടെ ധനസഹായം വെട്ടിച്ചുരുക്കുമെന്ന്​ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമി. ഇമാറാത്തികളെ പ്രോത്സാഹിപ്പിക്കാത്ത ക്ലബ്ബുകൾക്കെതിരെ ഈ മാസം അവസാനത്തോടെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. തത്സമയ റേഡിയോ പരിപാടിയിലാണ്​ ശൈഖ്​ സുൽത്താൻ നയം വ്യക്​തമാക്കിയത്​. ഇറാഖിൽ നടക്കുന്ന അറേബ്യൻ ഗൾഫ്​ കപ്പിന്‍റെ ആദ്യ റൗണ്ടിൽ യു.എ.ഇ ടീം പുറത്തായതുമായി ബന്ധപ്പെട്ട ചർച്ച വന്നപ്പോഴാണ്​ സുൽത്താന്‍റെ പരാമർശം.

യു.എ.ഇ യോഗ്യത നേടിയ 1990 ലോകകപ്പ്​ ഓർത്തെടുത്ത അദ്ദേഹം ഈ ലോകകപ്പിൽ ജർമനിക്കെതിരെ ഗോൾ നേടിയതും ​ചൂണ്ടിക്കാണിച്ചു. അടുത്തിടെ നടന്ന ടൂർണമെന്‍റുകളിൽ മികച്ച ഫലം കണ്ടെത്താൻ യു.എ.ഇ ടീമിന്​ കഴിഞ്ഞില്ല. ഉടൻ ഫലം ലഭ്യമായില്ലെങ്കിലും ഇമാറാത്തി താരങ്ങളെ കൂടുതൽ ഉൾപെടുത്താൻ ക്ലബ്ബുകൾ തയാറാവണം. ക്ലബ്ബുകൾക്കായി 50 ദശലക്ഷം ദിർഹമാണ്​ സർക്കാർ ചെലവഴിക്കുന്നത്​. ഇത്​ ഉയർത്തണമെന്ന്​ അവർ ആവശ്യപ്പെട്ടിട്ടുണ്ട്​. ഫലം എന്തുമാവട്ടെ, നമ്മുടെ കുട്ടികൾ ഈ ക്ലബ്ബുകളിൽ കളിക്കുന്നത്​ കാണാൻ ഞാൻ ആഗ്രഹിക്കുന്നു.

നമ്മുടെ കുട്ടികൾ ക്ലബ്ബുകളിലുണ്ടെങ്കിൽ സാമ്പത്തിക സഹായം തുടരും. അല്ലാത്തപക്ഷം, ഈ മാസം അവസാനത്തോടെ ഇത്​ അവസാനിപ്പിക്കും. ടീമുകളിൽ വിദേശ താരങ്ങളുടെ എണ്ണം കൂടുതലായതിനാൽ ഇമാറാത്തി താരങ്ങൾക്ക്​ അവസരം ലഭിക്കുന്നില്ല. കഴിഞ്ഞ മത്സരങ്ങളിലെ ടീമിന്‍റെ പ്രകടനം ഫുട്​ബാൾ വിദഗ്ദർ വിലയിരുത്തുകയും മറുപടി നൽകുകയും ചെയ്യണം. നമ്മുടെ കുട്ടികളെ വളർത്തിയെടുത്താൽ ഇതിലും മികച്ച ഫലം കണ്ടെത്താൻ കഴിയുമെന്നും ശൈഖ്​ സുൽത്താൻ പ്രത്യാശ പ്രകടിപ്പിച്ചു.

കഴിഞ്ഞ വർഷം യു.എ.ഇ പ്രോ ലീഗിലെ വിദേശ താരങ്ങളുടെ എണ്ണം നാലിൽ നിന്ന്​ അഞ്ചായി ഉയർത്തിയിരുന്നു. ഇത്തരം നടപടികൾ ഇമാറാത്തി താരങ്ങളുടെ അവസരം ഇല്ലാതാക്കുന്നുണ്ട്​. കൂടുതൽ ഇമാറാത്തി താരങ്ങളെ ​ദേശീയ ടീമിനായി വളർത്തിയെടുക്കേണ്ടത്​ അനിവാര്യമാണെന്ന്​ യു.എ.ഇ മുൻ കോച്ച്​ ഈദ്​ ബറൂത്ത്​ പറഞ്ഞു. ഈ നിലക്ക്​ പോയാൽ അഞ്ച്​ വർഷം കഴിയുമ്പോൾ ദേശീയ ടീം പോലുമുണ്ടാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ്​ നൽകി.

ശൈഖ്​ സുൽത്താന്‍റെ പ്രസ്താവനക്ക്​ സാമൂഹിക മാധ്യമങ്ങളിൽ ഇമാറാത്തികളിൽ നിന്ന്​ വൻ സ്വീകാര്യതയാണ്​ ലഭിക്കുന്നത്​. അറേബ്യൻ ഗൾഫ്​ കപ്പിൽ ഒരു മത്സരം പോലും ജയിക്കാതെയാണ്​ യു.എ.ഇ ടീം പുറത്തായത്​. ആദ്യ റൗണ്ടിൽ ബഹ്​റൈൻ, കുവൈത്ത്​ ടീമുകളോട്​ തോറ്റ യു.എ.ഇ അവസാന മത്സരത്തിൽ ഖത്തറിനെതിരെ സമനിലയിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEfootball indigenization
News Summary - UAE football indigenization: If there are no Imaratis in the team, funding will be cut
Next Story