അണ്ടർ 20 വനിത ഏഷ്യ കപ്പ് യോഗ്യത: ഇന്തോനേഷ്യക്കെതിരെ ഇന്ത്യക്ക് ജയം
text_fieldsഇന്ത്യക്കായി ഗോൾ നേടിയ നേഹയെ സഹതാരങ്ങൾ
അഭിനന്ദിക്കുന്നു
ഹനോയ് (വിയറ്റ്നാം): എ.എഫ്.സി അണ്ടർ 20 വനിത ഏഷ്യ കപ്പ് ഫുട്ബാൾ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഇന്തോനേഷ്യക്കെതിരെ ഇന്ത്യക്ക് എതിരില്ലാത്ത ആറ് ഗോൾ ജയം. ആദ്യ കളിയിൽ സിംഗപ്പൂരിനെ 7-0ത്തിന് തകർത്ത ഇന്ത്യ യോഗ്യത റൗണ്ട് ഒന്നിലെ ഗ്രൂപ് എഫിൽ ആറ് പോയന്റുമായി ഒന്നാം സ്ഥാനത്താണ്.
ശനിയാഴ്ച വിയറ്റ്നാമിനെതിരെ സമനില പിടിച്ചാലും രണ്ടാം റൗണ്ടിലേക്ക് മുന്നേറാനാകും. ഇന്തോനേഷ്യക്കെതിരെ ഇന്ത്യക്കുവേണ്ടി നേഹയും (4, 22) സുമതി കുമാരിയും (74, 90+1) ഇരട്ട ഗോളുകൾ നേടിയപ്പോൾ കാജൽ ഡിസൂസയും (45) ക്യാപ്റ്റൻ അപൂർണ നർസാരിയും (56) ഓരോ തവണയും സ്കോർ ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

