Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ടു ചുവപ്പ് കാർഡ്, ബം​ഗ​ളൂ​രു​വിന് വീണ്ടും തോൽവി

text_fields
bookmark_border
രണ്ടു ചുവപ്പ് കാർഡ്, ബം​ഗ​ളൂ​രു​വിന് വീണ്ടും തോൽവി
cancel

കൊ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബാ​ളി​ൽ ബം​ഗ​ളൂ​രു​വി​ന് തുടർച്ചയായ രണ്ടാം തോൽവി. മോ​ഹ​ൻ ബ​ഗാ​നുമായി നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബം​ഗ​ളൂ​രു പരാജയപ്പെട്ടത്. കൊ​ൽ​ക്ക​ത്ത​യി​ൽ സ്വ​ന്തം കാ​ണി​ക​ൾ​ക്ക് മു​ന്നി​ൽ നി​റ​ഞ്ഞു​ക​ളി​ച്ച ബഗാൻ 67ാം മി​നി​റ്റി​ൽ ഹ്യൂ​ഗോ ബോ​മോ​സ് നേ​ടി​യ ഗോ​ളി​ലാ​ണ് വി​ജ​യി​ച്ച​ത്. ബം​ഗ​ളൂ​രു​വി​ന്റെ ര​ണ്ട് താ​ര​ങ്ങ​ൾ ചു​വ​പ്പു​കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​യി. രണ്ടു വിജയവുമായി മോഹൻ ബഗാൻ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

രണ്ടാം പകുതിയിൽ 75ാം മിനിറ്റിലാണ് ബംഗളൂരു എഫ് സി താരം സുരേഷ് ചുവപ്പ് കണ്ട് കളം വിട്ടത്. പത്ത് പേരുമായി സമനിലക്കായുള്ള ബംഗളൂരുവിന്റെ പോരാട്ടത്തിനിടയിൽ റോഷൻ സിംഗും ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പതനം പൂർണമാവുകയായിരുന്നു. ബംഗളൂരു സീസണിൽ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോടും പരാജയപ്പെട്ടിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two red cards, another defeat for Bangalore
Next Story