വീണ്ടും ട്വിസ്റ്റ്; വൊസീഞ്ഞ ചിലി ക്ലബ്ബിൽ തന്നെ
text_fieldsസാന്റിയാഗോ (ചിലി): ലോകകപ്പിൽ ആരാധകരുടെ മനംകവർന്ന് കാബോ വെർഡെ ഗോൾകീപ്പർ വൊസീഞ്ഞ ചിലി ക്ലബ്ബായ കോളോ കോളോക്ക് വേണ്ടിത്തന്നെ കളിക്കും. താരം ഞായറാഴ്ച സാന്റിയാഗോ വിമാനത്താവളത്തിലിറങ്ങി. ''ഇവിടെയെത്തിയതിൽ ഞാൻ സന്തോഷവാനാണ്. എന്നെ കാത്തിരിക്കുന്നതിൽ ആരാധകർ കാണിച്ച ക്ഷമക്ക് ഞാൻ നന്ദി പറയുന്നു. മൊന്യൂമെന്റൽ സ്റ്റേഡിയത്തിൽ കാണാം.''-40കാരനായ വൊസീഞ്ഞ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കരാർ ഒപ്പിടും മുമ്പ് തന്നെ ക്ലബ്ബും ആരാധകരും വലിയ രീതിയിൽ താരത്തിന്റെ വരവ് ആഘോഷമാക്കിയിരുന്നു. എന്നാൽ, രേഖകൾ സംബന്ധമായ പ്രശ്നങ്ങളും വ്യക്തിപരമായ അസൗകര്യങ്ങളും കാരണം യാത്ര അനിശ്ചിതത്വത്തിലായി. ഇതിനിടെ വൊസീഞ്ഞയെ സ്വന്തമാക്കുന്നതിന് മൊറോക്കയിലെ മുൻനിര ക്ലബായ ആർ.എസ് ബെർക്കേന ശ്രമവും തുടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

