Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചരിത്രം വലകുലുക്കി!...

ചരിത്രം വലകുലുക്കി! എസ്തോണിയയെ തോൽപിച്ച് ഇന്ത്യൻ വനിതകൾ

text_fields
bookmark_border
ചരിത്രം വലകുലുക്കി! എസ്തോണിയയെ തോൽപിച്ച് ഇന്ത്യൻ വനിതകൾ
cancel

അലാന്യ (തുർക്കി): തുർക്കിഷ് വനിത കപ്പിൽ ചരിത്രവിജയം സ്വന്തമാക്കി ഇന്ത്യൻ ഫുട്ബാൾ ടീം. എസ്തോണിയയെ മൂന്നിനെതിരെ നാല് ഗോളിന് വീഴ്ത്തി ഒരു യൂറോപ്യൻ രാജ്യത്തിനെതിരെ ആദ്യ ജയം നേടി ഇന്ത്യൻ വനിതകൾ. ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ ആദ്യ പകുതി 1-1 സമനിലയിലായിരുന്നു.

17ാം മിനിറ്റിൽ സ്ട്രൈക്കർ മനിഷ കല്യാണിലൂടെ മുന്നിലെത്തിയ ഇന്ത്യക്കെതിരെ 32ൽ ലിസെറ്റെ ടാമിക് തിരിച്ചടിച്ചു. ഇന്ദുമതി കതിരേശനിലൂടെ (62) വീണ്ടും ലീഡ് പിടിച്ച നീലപ്പടയെ പ്യാരി സാസ (79), മനിഷ കല്യാൺ (81) എന്നിവർ ചേർന്ന് 4-1ലെത്തിച്ചു. എന്നാൽ, എസ്തോണിയക്കായി വ്ലാദ കുബസ്സോവയും (88) മാരി ലീസ് ലില്ലെമെയേയും (90) അവസാന മിനിറ്റുകളിൽ സ്കോർ ചെയ്തതോടെ മത്സരം 4-3.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian womens football teamTurkish Womens Cup 2024
News Summary - Turkish Women's Cup 2024 football: India beat Estonia 4-3
Next Story