ഒറ്റത്തോൽവിക്കു പിന്നാലെ കോച്ചിനെ പുറത്താക്കി തുനീഷ്യ
text_fieldsസാബ്രി ലമൗചി, ഹെർവ് റെനാർഡ്
ന്യൂയോർക്: ലോകകപ്പ് ഗ്രൂപ് റൗണ്ടിലെ ആദ്യ മത്സരത്തിൽ സ്വീഡനോടേറ്റ തോൽവിക്കു പിന്നാലെ കോച്ചിനെ പുറത്താക്കി ഞെട്ടിച്ചിരിക്കുകയാണ് തുനീഷ്യ. സ്വീഡനോടേറ്റ 5-1ന്റെ വൻ തോൽവിയും, ടീം ഡ്രസിങ് റൂമിൽ കളിക്കാരും കോച്ചും തമ്മിലെ പ്രശ്നങ്ങളുടെ പേരിലുമാണ് കഴിഞ്ഞ ദിവസം തന്നെ കോച്ച് സാബ്രി ലമൗചിയെ പുറത്താക്കിയത്. പകരക്കാരനായി മുൻ സൗദി, മൊറോക്കോ ടീമുകളുടെ പരിശീലകനായ ഫ്രഞ്ചുകാരൻ ഹെർവ് റെനാർഡിനെ നിയമിക്കുകയും ചെയ്തു. നിയമനത്തിനു പിന്നാലെ, മെക്സികോയിലേക്ക് പുറപ്പെട്ട റെനാർഡ് ചൊവ്വാഴ്ച രാത്രിയിൽ ടീമിന്റെ പരിശീലനത്തിന്റെ ഭാഗമാവും. തിങ്കളാഴ്ച രാത്രിയോടെയാണ് നിലവിലെ കോച്ച് ലമൗച്ചിയെ പുറത്താക്കിയതായി പ്രഖ്യാപനം വന്നത്.
ഫുട്ബാൾ കോച്ചിങ് രംഗത്ത് പരിചയ സമ്പന്നനായ റെനാർഡിന് തുടർച്ചയായി മൂന്നാം ലോകകപ്പാണിത്. 2018ൽ മൊറോക്കോയെയും, 2022ൽ അർജന്റീനയെയും തോൽപിച്ച് വൻ അട്ടിമറി നടത്തിയ സൗദി അറേബ്യയുടെയും പരിശീലകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

