Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right'​ബാഴ്​സ കളിച്ചത്​...

'​ബാഴ്​സ കളിച്ചത്​ പന്തിനോട്​ സാമൂഹിക അകലം പാലിച്ച്​'

text_fields
bookmark_border
​ബാഴ്​സ കളിച്ചത്​ പന്തിനോട്​ സാമൂഹിക അകലം പാലിച്ച്​
cancel

ഇതുപോലെയൊരു തോൽവി ബാഴ്​സലോണയും ആരാധകരും സ്വപ്​നം കണ്ടിട്ടുപോലുമുണ്ടാകില്ല. പോർചുഗലിലേക്ക്​​ വിമാനം കയറുന്നതിന്​ മുമ്പ്​ തികഞ്ഞ ആത്​മവിശ്വാസത്തിലായിരുന്നു മെസ്സിയും കൂട്ടരും. എന്നാൽ, ബയേൺ മ്യൂണിക്​ ഒരുക്കിയ തന്ത്രങ്ങൾക്ക്​ മുന്നിൽ എല്ലാം തകർന്നടിഞ്ഞ കാഴ്​ചയായിരുന്നു ലിസ്​ബണിലേത്​. 8-2നാണ് ചാമ്പ്യൻസ്​ ലീഗ്​ ക്വാർട്ടറിൽ​ ബയേൺ ബാഴ്​സയെ തകർത്തത്​.

74 വർഷങ്ങൾക്ക്​ മുമ്പാണ്​ ഇതുപോലെയൊരു ദുരന്തം ബാഴ്​സ ഏറ്റുവാങ്ങുന്നത്​. 1946ൽ സെവിയ്യക്കെതിരെ നടന്ന കോപ്പ‌ാ ഡെൽ റേ മത്സരത്തിൽ അന്ന് പരാജയപ്പെട്ടത് 8-0ന്.


ഇത്​ കൂടാതെ 2005-06 സീസണിന്​ ശേഷം ഇതിഹാസ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യനോ ​െറണാൾഡോയുമില്ലാത്ത ആദ്യ ചാമ്പ്യൻസ്​ ലീഗ്​ സെമിയാണ്​ നടക്കാൻ പോകുന്നതെന്ന പ്രത്യേകതയുമുണ്ട്​​. കഴിഞ്ഞ 15 വർഷത്തിനിടെ ആദ്യമായാണ്​ ഇങ്ങനെ സംഭവിക്കുന്നത്​. പ്രീക്വാർട്ടറിൽ ഫ്രഞ്ച്​ ക്ലബായ ലിയോണിനോട്​ തോറ്റ്​ യുവൻറസ്​ പുറത്തായിരുന്നു.

​ട്രോളൻമാർക്ക്​ ചാകര

ബാഴ്​സയുടെ വമ്പൻ തോൽവിയോടെ ഫുട്​ബാൾ കമ്പക്കാരുടെയും ​ട്രോളൻമാരുടെയും പണി കൂടിയെന്ന്​ പറഞ്ഞാൽ മതി​യല്ലോ. ഫൈനൽ വിസിൽ മുഴങ്ങും മു​േമ്പ ട്രോളുകളുടെ പ്രവാഹം തുടങ്ങി.

അർജൻറീനയുടെയും ബാഴ്​സയുടെയും എതിരാളികളെല്ലാം ഒരുമിച്ചായിരുന്നു ​​ഹൃദയം തകർന്ന ആരാധകർക്കുമേൽ വീണ്ടും പ്രഹരമേൽപ്പിച്ചത്​. അതിൽ കൂടുതലും ഉയർന്നുനിന്നത്​ ലോകകപ്പിൽ​ ​ജർമനി ബ്രസീലിനെ ഏഴ്​ ഗോളുകൾക്ക്​ തരിപ്പണമാക്കിയ സമയത്തെ ട്രോളുകൾക്കുള്ള മറുപടികളായിരുന്നു. 'സെവൻഅപ്പ്​ എന്ന വൻമരം വീണു, ഇനി എട്ടുകാലി' എന്നായിരുന്നു അതിലൊന്ന്​.


കോവിഡ്​ കാലമായതിനാൽ ബാഴ്​സ പന്തിനോട്​ സാമൂഹിക അകലം പാലിച്ചാണ്​ കളിച്ചതെന്ന്​ പലവിരുതൻമാരും തട്ടിവിട്ടു. ഇന്നത്തെ ദിവസം 15/08/2020 എന്നതിൽ ആഗസ്​റ്റിന്​ പകരം ഇപ്പോൾ ബാഴ്​സയുടെ ലോഗോയാണ്​ പലരും ചേർത്തിരിക്കുന്നത്​. 'ഒരു കളിയിൽ തന്നെ ഇങ്ങനെ, അപ്പോൾ രണ്ടാംപാദം​ കൂടി ഉണ്ടാകാത്തത്​​ ഭാഗ്യം' എന്നായിരുന്നു മറ്റൊരു ട്രോൾ.

കളികണ്ട്​ തോറ്റ ക്ഷീണത്തിൽ കിടന്നുറങ്ങുന്ന ബാഴ്​സ ആരാധകനോട്​ രാവിലെ അമ്മ വന്ന്​ പറയുകയാണ്​, ഡാ എഴുന്നേൽക്കടാ ഒമ്പത്​ ആയി. ​െഞട്ടി എഴുന്നേറ്റ്​ 'അവർ വീണ്ടു​ം അടിച്ചോ' എന്ന്​ ആരാധകൻ ചോദിക്കുന്നത്​ വായിക്കു​േമ്പാൾ ചിരി നിർത്താനാകില്ല.


'ബയേൺ ഒരു ബുണ്ടസ്​ലീഗ ടീമിനെതിരെ അല്ല കളിക്കുന്നത്​. ലോകത്തിലെ ഏറ്റവും മികച്ച ടീമായ ​ബാഴ്​സക്കെതിരെയാണ്​ കളിക്കുന്നതെന്ന്​ അവർ മറക്കരുത്​' -കളിയുടെ മുമ്പ് ബാഴ്​സ താരം​ വിദാൽ വീരവാദം മുഴക്കിയത് ഇങ്ങനെയായിരുന്നു​. അതുകൊണ്ട്​ തന്നെ മുൻ ബയേൺ മ്യൂണിച്ച്​ താരമായ വിദാലിനെയും ട്രോളൻമാർ വെറുതെവിട്ടില്ല. എൻെറ പേര് കണ്ടിട്ട് മനസ്സിലായില്ലേ, ഞാൻ ഭയങ്കര 'വിടൽ' ആണെന്നായിരുന്നു വിദാലി​നുള്ള മറുപടി.

​ട്രോളുകളിൽനിന്ന്​ രക്ഷപ്പെടാനുള്ള മാർഗവും ഇവർ പറഞ്ഞുകൊടുക്കുന്നുണ്ട്​. ''മറ്റുള്ളവരിൽനിന്ന്​ ട്രോൾ കേൾക്കാതെ തടയാനാവും, പുറത്തിറങ്ങു​േമ്പാഴും ആളുകളെ കാണു​േമ്പാഴും മുഖം തൂവാല കൊണ്ടോ ടിഷ്യു കൊണ്ടോ മറക്കുക. നെറ്റും ഫോണും ഓഫാക്കി വെക്കുക. കളിയെക്കുറിച്ച്​ സംസാരിക്കുന്നിടത്തുനിന്നോ കളി കാണുന്നവരുടെ അടുത്തുനിന്നോ കുറഞ്ഞത്​ എട്ടടി അകലം പാലിക്കുക. അത്യാവശ്യ ഘട്ടത്തിൽ ദിശ ഹെൽപ്പ്​ ലൈൻ നമ്പറായ 8-2-8-2ലേക്ക്​ വിളിക്കുക. പൊതുജന താൽപ്പര്യാർഥം ബാഴ്​സ കുടുംബക്ഷേമ മന്ത്രാലയം''.




















Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bayern munichfootballtrollchampions leagueLionel MessiFC Barcelona
News Summary - trolls about barcelona defeat against bayern munich
Next Story