ത്രിരാഷ്ട്ര ഫുട്ബാൾ ടൂർണമെന്റ്: ഇന്ത്യ ഇന്ന് മ്യാന്മറിനെതിരെ
text_fieldsഇന്ത്യൻ ഫുട്ബാൾ ടീം ഇംഫാലിൽ പരിശീലനത്തിൽ
ഇംഫാൽ: മണിപ്പൂർ ആദ്യമായി വേദിയാവുന്ന അന്താരാഷ്ട്ര ഫുട്ബാൾ ടൂർണമെന്റിന് ബുധനാഴ്ച തുടക്കം. ആതിഥേയരായ ഇന്ത്യ ഇംഫാലിലെ ഖുമാൻ ലംപാക് സ്റ്റേഡിയത്തിൽ മ്യാന്മറിനെ നേരിടും. കിർഗിസ്താനാണ് മൂന്നാമത്തെ ടീം. കിർഗിസ്താനെ മാർച്ച് 25ന് മ്യാന്മറും 28ന് ഇന്ത്യയും നേരിടും.
ഇഗോർ സ്റ്റിമാക്കിന്റെ പരിശീലനത്തിൽ സുനിൽ ഛേത്രി നയിക്കുന്ന ആതിഥേയ സംഘത്തെ സംബന്ധിച്ച് അടുത്ത വർഷം ആദ്യം നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പിനു മുമ്പ് ലഭിക്കുന്ന പ്രധാന ടൂർണമെന്റുകളിലൊന്നാണിത്. രണ്ടു സൗഹൃദ മത്സരങ്ങളാണ് ഒരു ടൂർണമെന്റ് എന്നതിനാൽ കൂടുതൽ പരീക്ഷണങ്ങൾക്ക് അവസരമില്ലെന്ന് സ്റ്റിമാക് വ്യക്തമാക്കി.
ഇന്ത്യൻ ടീം: ഗോൾകീപ്പർമാർ-ഗുർപ്രീത് സിങ് സന്ധു, ഫുർബ ലചെൻപ ടെമ്പ, അമരീന്ദർ സിങ്, പ്രതിരോധം: സന്ദേശ് ജിങ്കാൻ, റോഷൻ സിങ്, അൻവർ അലി, ആകാശ് മിശ്ര, ചിങ് ലെൻസാന കോൺഷാം, രാഹുൽ ഭേക്കെ, മെഹ്താബ് സിങ്, പ്രീതം കോട്ടാൽ, മധ്യനിര: സുരേഷ് വാങ്ജാം, രോഹിത് കുമാർ, അനിരുദ്ധ് ഥാപ്പ, ബ്രൻഡൻ ഫെർണാണ്ടസ്, യാസിർ മുഹമ്മദ്, ഋത്വിക് ദാസ്, ജീക്സൺ സിങ്, ലാലിയൻസുവാല ചാങ്തെ, ബിപിൻ സിങ്, മുന്നേറ്റം- മൻവീർ സിങ്, സുനിൽ ഛേത്രി, നവോറെം മഹേഷ് സിങ്.

