Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എംബാപ്പെക്ക് ദുരന്തദിനം; രണ്ട് പെനാൽറ്റി നഷ്ടമാക്കി, പരിക്കേറ്റ് മടക്കം

text_fields
bookmark_border
എംബാപ്പെക്ക് ദുരന്തദിനം; രണ്ട് പെനാൽറ്റി നഷ്ടമാക്കി, പരിക്കേറ്റ് മടക്കം
cancel

ലീഗ് വണ്ണിൽ പി.എസ്.ജി സൂപ്പർ താരം ​കിലിയൻ എംബാപ്പെക്ക് ദുരന്തദിനം. മോണ്ട്പെല്ലിയെറിനെതിരായ മത്സരത്തിൽ രണ്ട് പെനാൽറ്റി കിക്കുകൾ നഷ്ടമാക്കിയ താരം പരിക്കേറ്റ് മടങ്ങുകയും ചെയ്തു. ആദ്യം ലഭിച്ച പെനാൽറ്റി കിക്ക് എതിർ ഗോൾകീപ്പർ ബെഞ്ചമിൻ ലെകോംറ്റെ തടഞ്ഞിട്ടെങ്കിലും കിക്കെടുക്കുന്നതിന് മുമ്പ് അദ്ദേഹം മുന്നോട്ടു നീങ്ങിയതിനാൽ വാർ പരിശോധനക്ക് ശേഷം റഫറി വീണ്ടും കിക്കെടുക്കാൻ നിർ​ദേശിച്ചു. എന്നാൽ, രണ്ടാമത്തെ കിക്ക് പോസ്റ്റിൽ തട്ടി എംബാപ്പെയുടെ തന്നെ കാലിൽ എത്തിയെങ്കിലും ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. 21ാം മിനിറ്റിൽ താരം പരിക്കേറ്റ് മടങ്ങുകയും ചെയ്തു.

മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് ജയിച്ചെങ്കിലും എംബാപ്പെയുടെ പരിക്ക് രണ്ടാഴ്ചക്കകം ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെ നേരിടാനൊരുങ്ങുന്ന പി.എസ്.ജിക്ക് കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്.

55ാം മിനിറ്റിൽ ഫാബിയൻ റൂയിസിലൂടെയാണ് പി.എസ്.ജി മുന്നിലെത്തിയത്. 72ാം മിനിറ്റിൽ സൂപ്പർ താരം ലയണ​ൽ മെസ്സിയും ഗോളടിച്ചതോടെ ലീഡ് ഇരട്ടിയായി. എന്നാൽ, 89ാം മിനിറ്റിൽ ആർനൗഡ് നോർഡിൻ ഒരു ഗോൾ തിരിച്ചടിച്ചു. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ വാറൻ എമരിയിലൂടെ പി.എസ്.ജി പട്ടിക തികച്ചു. ഒന്നാം സ്ഥാനത്തുള്ള പി.എസ്.ജിക്ക് ഇതോടെ 21 കളിയിൽ 51 പോയന്റായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tragic day for Mbappe; Missed two penalties and returned injured
Next Story