Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right'ഇനി ജർമൻ...

'ഇനി ജർമൻ ടീമിനൊപ്പമില്ല'; 31ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച്​​ ടോണി ക്രൂസ്​

text_fields
bookmark_border
kroos
cancel

മ്യൂണിക്​: യൂറോ കപ്പിൽ നിന്നും പുറത്തായതിന്​ പിന്നാലെ ജർമൻ ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച്​ ടോണി ക്രൂസ്​. 106 മത്സരങ്ങളിൽ ജർമൻ കുപ്പായമണിഞ്ഞ ക്രൂസ്​ 31ാം വയസ്സിലാണ്​ കളിമതിയാക്കുന്നത്​. 2010ൽ ജർമൻ കുപ്പായത്തിൽ അരങ്ങേറിയ ക്രൂസ്​ 2014 ലോകകപ്പ്​ ജേതാക്കളായ ജർമൻ ടീമിൽ നിർണായക സാന്നിധ്യമായിരുന്നു. മധ്യനിരയിൽ കളിമെനയുന്ന ക്രൂസ്​ ജർമനിക്കായി 17 ഗോളുകൾ കുറിച്ചിട്ടുണ്ട്​.

''109 അന്താരാഷ്​ട്ര മത്സരങ്ങളിൽ കളത്തിലിറങ്ങിയ ഞാൻ യൂറോകപ്പും കൂടി കരിയറിൽ ചേർക്കണമെന്ന്​ ആഗ്രഹിച്ചിരുന്നു. യൂറോകപ്പിന്​ ശേഷം വിരമിക്കണമെന്ന്​ ഏറെക്കാലം മു​േമ്പയെടുത്ത തീരുമാനമാണ്​. 2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഞാനുണ്ടാകില്ലെന്ന്​ വ്യക്തമാക്കുന്നു.

പ്രധാനകാരണം അടുത്ത വർഷങ്ങളിൽ റയൽ മാഡ്രിഡിനൊപ്പമുള്ള പ്രകടനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ്​. ഒരു ഭർത്താവും അച്ഛനും എന്ന നിലയിൽ ഭാര്യക്കും മൂന്നുകുട്ടികൾക്കുമൊപ്പം ഉണ്ടാകണമെന്നും​ ഞാൻ ആഗ്രഹിക്കുന്നു.

ഇത്രയം കാലം ജർമൻ ജഴ്​സിയണിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. അഭിമാനത്തോടും അഭിനിവേശ​േ​ത്താടും കൂടിയാണ്​ ഞാൻ കളിച്ചിരുന്നത്​. എ​നിക്കായ്​ ആർത്തുവിളിക്കുകയും പിന്തുണക്കുകയും ചെയ്​തവരോട്​ നന്ദി പറയുന്നു. വിമർശനങ്ങൾകൊണ്ട്​ എനിക്ക്​ പ്രചോദനം നൽകിയവർക്കും നന്ദി. എന്നിൽ വിശ്വാസമർപ്പിച്ച കോച്ച്​ ​ജൊവാകിം ലോയ്​വിന്​ നന്ദിയർപ്പിക്കുന്നു. പുതുതായി ചുമതലയേറ്റെടുത്ത ഹാൻസി ഫ്ലിക്കിന്​ ആശംസകൾ നേരുന്നു'' - ക്രൂസ്​ വിരമിക്കൽ കുറിപ്പിൽ പങ്കുവെച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Toni KroosGerman football
News Summary - Toni Kroos Retired From German National Team
Next Story