ടിക്കറ്റുകൾ ഇനി മൊബൈലിൽ; ആപ് പുറത്തിറക്കി ഫിഫ
text_fieldsഫിഫ ടിക്കറ്റിങ് ആപ്ലിക്കേഷൻ
ദോഹ: ലോകകപ്പ് ഫുട്ബാൾ മത്സരടിക്കറ്റുകൾ സ്വന്തമാക്കിയ ആരാധകർക്കുള്ള ടിക്കറ്റിങ് ആപ് പുറത്തിറക്കി ഫിഫ. ഗൂഗ്ൾപ്ലേയിലും ആപ് സ്റ്റോറിലുമായി ആൻേഡ്രായിഡ്, ആപ്പിൾ ഉപയോക്താക്കൾക്കുള്ള ടിക്കറ്റിങ് ആപ്ലിക്കേഷനാണ് ഫിഫ കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തത്.ഉപഭോക്താക്കളെ ടിക്കറ്റുകൾക്കായി വളരെ എളുപ്പത്തിൽ ആക്സസ് ചെയ്യാനും വിവരങ്ങളിൽ മാറ്റം വരുത്താനും മറ്റുള്ളവർക്ക് വേഗത്തിൽ അയക്കാനും അനുവദിക്കുന്നതാണ് പുതിയ ഫിഫ ലോകകപ്പ് 2022 ടിക്കറ്റ്സ് ആപ്.
ടിക്കറ്റുകൾ വാങ്ങിയ ആരാധകർക്ക് ടിക്കറ്റിങ് ആപ് എങ്ങനെ ഡൗൺലോഡ് ചെയ്യാം, മൊബൈൽ ടിക്കറ്റുകൾ എങ്ങനെ ആക്സസ് ചെയ്യാം എന്നിവ സംബന്ധിച്ച വിവരങ്ങളടങ്ങിയ ഇ-മെയിൽ ചൊവ്വാഴ്ച മുതൽ ലഭിക്കുമെന്നും മൊബൈൽ ടിക്കറ്റുകൾ ഹയ്യ കാർഡിൽനിന്നും വ്യത്യസ്തമാണെന്നും സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ഇവ രണ്ടും ആവശ്യമാണെന്നും കോളിൻ സ്മിത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു.