
സിൽവ ചെൽസി ജഴ്സിയിൽ
തിയാഗോ സിൽവയുമെത്തി; ആവനാഴി നിറച്ച് ചെൽസി
text_fieldsലണ്ടൻ: അഞ്ചുദിനം മുമ്പ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പി.എസ്.ജിയെ നയിച്ച തിയാഗോ സിൽവയെക്കൂടി തങ്ങളുടെ നിരയിലെത്തിച്ച് ചെൽസിയുടെ പടയൊരുക്കം. തിമോ വെർണർ (ലൈപ്സിഷ്), ഹാകിം സിയെക് (അയാക്സ്), ബെൻ ചിൽവെൽ (ലെസ്റ്റർ സിറ്റി) എന്നിവർക്കു പിന്നാലെയാണ് ബ്രസീൽ പ്രതിരോധതാരം തിയാഗോയെയും ചെൽസി തങ്ങളുടെ പാളയത്തിലെത്തിച്ചത്. ഇംഗ്ലണ്ടിൽ സീസണിൽ ഏറ്റവും വലിയ ഒരു കൂട്ടം ട്രാൻസ്ഫറിനാണ് ചെൽസി ചരടുവലിച്ചത്.
ഒരു വർഷത്തേക്കാണ് തിയാഗോയുമായി കരാർ. പിന്നീട് പുതുക്കാമെന്ന ഉപാധിയുമുണ്ട്. 2012 മുതൽ പി.എസ്.ജിയിലുള്ള തിയാഗോ എട്ട് സീസണിൽ ഫ്രഞ്ച് ടീമിെൻറ പ്രതിരോധനിര കാത്ത പരിചയ സമ്പത്തുമായാണ് 35ാം വയസ്സിൽ ചെൽസിയിലെത്തുന്നത്.
ലെസ്റ്റർ താരമായ ബെൻ ചിൽവെലും പ്രതിരോധ നിരക്കാരനാണ്. തിമോ വെർണറാണ് ചെൽസിയുടെ ഇൗ സീസണിലെ ഏറ്റവും ശ്രദ്ധേയമായ കരാർ. ലൈപ്സിഷിൽ നിന്നാണ് ജർമൻ ഗോൾമെഷീനെ ചെൽസി റാഞ്ചിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
