Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചാമ്പ്യന്മാരും ക്രിസ്​റ്റ്യാനോയും വീണു; ബെൽജിയം ക്വാർട്ടറിൽ
cancel
Homechevron_rightSportschevron_rightFootballchevron_rightചാമ്പ്യന്മാരും...

ചാമ്പ്യന്മാരും ക്രിസ്​റ്റ്യാനോയും വീണു; ബെൽജിയം ക്വാർട്ടറിൽ

text_fields
bookmark_border

ലിസ്​ബൺ: കിരീടം നിലനിർത്താൻ പോർച്ചുഗലും ഏറ്റവും വലിയ ഗോൾവേട്ടക്കാരനാകാൻ ​ക്രിസ്​റ്റ്യാനോയും ഒന്നിച്ചുപൊരുതിയിട്ടും ലോക റാങ്കിങ്ങിലെ ഒന്നാമന്മാർക്ക്​ മുന്നിൽ അടിതെറ്റി. തൊർഗൻ ഹസാർഡ്​ നേടിയ ഏക ഗോളിന്​ പോർച്ചുഗലിനെ മറികടന്ന ബെൽജിയം യൂറോ 2020 ക്വാർട്ടർ ഫൈനലിൽ. വെള്ളിയാഴ്​ച ഇറ്റലിയാണ്​ അവസാന എട്ടിൽ ബെൽജിയത്തിന്​ എതിരാളികൾ.

കരുതിയും കാത്തും മൈതാനത്തി​െൻറ മധ്യത്തിൽ കളി നിയന്ത്രിച്ച ഇരു ടീമുകളും പുലർത്തിയ ശാന്തതയുടെ ചിറ തകർത്ത്​ ഒന്നാം പകുതി അവസാനിക്കാനിരിക്കെയാണ്​ ഹസാർഡ്​ 25 വാര അകലെ നിന്ന്​ ഗോളിലേക്ക്​ വെടിപൊട്ടിച്ചത്​. 42ാം മിനിറ്റിൽ മൈതാനത്തി​െൻറ മധ്യത്തിൽനിന്ന്​ പന്തുമായി അതിവേഗം കുതിച്ചുപാഞ്ഞായിരുന്നു ബൊറൂസിയ ഡോർട്​മണ്ട്​ താരത്തി​െൻറ കിടിലൻ ഡ്രൈവ്​.

രണ്ടാം പകുതിയിൽ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ കുന്തമുനയായ ബ്രൂണോ ഫെർണാണ്ടസിനെയും ഒപ്പം ജൊആവോ ഫെലിക്​സിനെയും പരീക്ഷിച്ച്​ പോർച്ചുഗൽ റഫറി ഫെർണ​ാണ്ടോ സാ​േൻറാസ്​ തിരിച്ചുവരവിന്​ നീക്കം സജീവമാ​ക്കിയെങ്കിലും ബെൽജിയം വഴങ്ങിയില്ല. കളി അവസാനിക്കാൻ 10 മിനിറ്റ്​ ശേഷിക്കെ പോർച്ചുഗൽ മു​ന്നേറ്റം ഗോളിലെത്തിയെന്നു തോന്നിച്ചെങ്കിലും പോസ്​റ്റിൽ തട്ടി മടങ്ങി.

അതിനിടെ, എഡൻ ഹസാർഡും കെവിൻ ഡി ബ്രൂയിനും​ പരിക്കുമായി മടങ്ങിയത്​ ബെൽജിയത്തിന്​ കനത്ത ഭീഷണിയാകും. രണ്ടാം പകുതിയുടെ തുടക്കത്തിൽ ജൊആവോ പാലിഞ്ഞയുടെ ടാക്ലിങ്ങിൽ കാലിനേറ്റ പരിക്കുമായി കളംവിട്ട ഡി ബ്രുയി​െൻറ പരിക്ക്​ സാരമുള്ളതാണ്​. ഇന്ന്​ പരിശോധനകളിൽ കാര്യമായ പ്രശ്​നമില്ലെങ്കിൽ മാത്രമേ വെള്ളിയാഴ്​ച ഇറങ്ങൂ.

കളിയിൽ പൂർണാർഥത്തിൽ തിരിച്ചുവരവ്​ ആഘോഷമാക്കി തുടങ്ങുന്നതിനിടെയാണ്​ ഹസാർഡിനെ വീണ്ടും പരിക്ക്​ വലക്കുന്നത്​.

മറുവശത്ത്​, ​ഏറ്റവും കൂടുതൽ രാജ്യാന്തര ഗോളുകളെന്ന അലിദായിയുടെ റെക്കോഡിനൊപ്പമെത്തിയ റൊണാൾഡോക്ക്​ ദേശീയ കുപ്പായത്തിൽ ചരിത്രം കുറിക്കാനുള്ള മുഹൂർത്തമാണ്​ വഴുതിയത്​. 109 ഗോളുകളാണ്​ ദേശീയ ജഴ്​സിയിൽ ഇരുവരും നേടിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BelgiumEuro Copachampion Portugal outquarterfinals
News Summary - Thorgan Hazard stunner knocks reigning champions Portugal out of Euro 2020, qualifies Belgium for quarterfinals
Next Story