Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസോ​ക്ക​ർ ഫീ​വ​ർ...

സോ​ക്ക​ർ ഫീ​വ​ർ ഫു​ട്ബാ​ൾ: പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പ്ര​തി​രോ​ധ​ം ത​ക​ർ​ത്ത് ഡി.​സി.​സി​യു​ടെ കു​ന്ത​മു​ന

text_fields
bookmark_border
സോ​ക്ക​ർ ഫീ​വ​ർ ഫു​ട്ബാ​ൾ:  പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പ്ര​തി​രോ​ധ​ം   ത​ക​ർ​ത്ത് ഡി.​സി.​സി​യു​ടെ കു​ന്ത​മു​ന
cancel
camera_alt

ഖ​ത്ത​ർ ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് വി​ളം​ബ​രം​കു​റി​ച്ച് ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ സോ​ക്ക​ർ ഫീ​വ​ർ ടൂ​ർ​ണ​മെ​ന്‍റ​ൽ ഏ​റ്റു​മു​ട്ടി​യ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ന​യി​ച്ച

ജ​ന​പ്ര​തി​നി​നി​ധി​ക​ളു​ടെ ടീ​മും ഡി.​സി.​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് ന​യി​ച്ച

ഡി.​സി.​സി ഭാ​ര​വാ​ഹി​ക​ളു​ടെ ടീ​മും

ആ​ലു​വ: ഖ​ത്ത​ർ ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് വി​ളം​ബ​രം​കു​റി​ച്ച് ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ സോ​ക്ക​ർ ഫീ​വ​ർ ടൂ​ർ​ണ​മെ​ന്‍റി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ന​യി​ച്ച ബ്ര​സീ​ൽ ടീ​മി​നെ ഡി.​സി.​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ർ​ജ​ന്‍റീ​ന ടീം ​ത​ക​ർ​ത്തു.

ആ​ലു​വ ബൈ​പാ​സ് ക​വ​ല​യി​ലെ സ്​​പോ​ർ​ട്സ് ഓ​ൺ ട​ർ​ഫി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ന​യി​ച്ച ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ടീ​മി​നെ ഡി.​സി.​സി ഭാ​ര​വാ​ഹി​ക​ളു​ടെ ടീം ​ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് തോ​ൽ​പി​ച്ച​ത്. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ മി​ക​ച്ച പ്ര​തി​രോ​ധ​വും എം.​എ​ൽ.​എ​മാ​രാ​യ അ​ൻ​വ​ർ സാ​ദ​ത്ത്, റോ​ജി എം.​ജോ​ൺ എ​ന്നി​വ​രു​ടെ ആ​ക്ര​മ​ണ​വും മ​റി​ക​ട​ന്നാ​ണ് ഡി.​സി.​സി ഭാ​ര​വാ​ഹി​ക​ളു​ടെ ടീം ​വി​ജ​യം വ​രി​ച്ച​ത്.

ജ​ന​പ്ര​തി​നി​ധി ടീ​മി​ൽ എം.​എ​ൽ.​എ​മാ​രാ​യ റോ​ജി എം.​ജോ​ൺ, അ​ൻ​വ​ർ സാ​ദ​ത്ത് ടോ​ണി ച​മ്മി​ണി, ദീ​പ​ക് ജോ​യ്, ടി.​ജി. സു​നി​ൽ, എം.​ജെ. ജോ​മി എ​ന്നി​വ​ർ അ​ണി​നി​ര​ന്നു. ഡി.​സി.​സി ടീ​മി​ൽ അ​ജി​ത് അ​മീ​ർ ബാ​വ, പി.​എ​സ്. സു​ധീ​ർ, ബാ​ബു പു​ത്ത​ന​ങ്ങാ​ടി, പി.​ബി. സു​നീ​ർ, പ്ര​ദീ​പ് കു​മാ​ർ, ഷൈ​ൻ, സു​ജി​ത് പോ​ൾ, സ​ജീ​വ​ൻ, ല​ത്തീ​ഫ് എ​ന്നി​വ​രും അ​ണി​നി​ര​ന്നു.

ബെ​ന്നി ബ​ഹ​നാ​ൻ എം.​പി, എം.​ഒ. ജോ​ൺ, കെ.​പി. ധ​ന​പാ​ല​ൻ എ​ന്നി​വ​ർ താ​ര​ങ്ങ​ളെ പ​രി​ച​യ​പ്പെ​ട്ടു. കെ.​എ​സ്.​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ ന​യി​ച്ച കെ.​എ​സ്.​യു ടീ​മും, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ടി​റ്റോ ആ​ന്‍റ​ണി ന​യി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ് ടീ​മും ടൂ​ർ​ണ​മെ​ന്‍റി​ൽ ഏ​റ്റു​മു​ട്ടി. മ​ഹി​ള കോ​ൺ​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ടീം ​മ​ഹി​ള കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളു​ടെ ടീ​മി​നെ നേ​രി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cup
News Summary - The whole native is excited about the World Cup
Next Story