Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightടൈറ്റാനിയം ടീമിന്​...

ടൈറ്റാനിയം ടീമിന്​ ചുവപ്പ്​ കാർഡ്​

text_fields
bookmark_border
ടൈറ്റാനിയം ടീമിന്​ ചുവപ്പ്​ കാർഡ്​
cancel

തി​രു​വ​ന​ന്ത​പു​രം: ആ​റു​ദ​ശ​ക​മാ​യി ഫു​ട്ബാ​ള്‍ പ്രേ​മി​ക​ളു​ടെ അ​ഭി​മാ​ന​മാ​യി​രു​ന്ന ട്രാ​വ​ന്‍കൂ​ര്‍ ടൈ​റ്റാ​നി​യം ഫു​ട്ബാ​ള്‍ ടീം ​ക​ളി അ​വ​സാ​നി​പ്പി​ച്ചു. ടീ​മി​ല്‍ ശേ​ഷി​ച്ചി​രു​ന്ന ക​ളി​ക്കാ​രോ​ട്​ ക​ളി നി​ര്‍ത്തി ജോ​ലി​ക്ക് ക​യ​റാ​ന്‍ മാ​നേ​ജ്മെ​ന്‍റ് നി​ര്‍ദേ​ശി​ച്ച​തോ​ടെ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ പ്രി​യ ഫു​ട്​​ബാ​ൾ ടീം ​ഇ​ല്ലാ​താ​യ​ത്.

അ​ഖി​ലേ​ന്ത്യ ടൂ​ര്‍ണ​മെ​ന്‍റു​ക​ളി​ല്‍ അ​ട​ക്കം ടൈ​റ്റാ​നി​യം ന​ട​ത്തി​യ അ​ശ്വ​മേ​ധം ഇ​ന്നും കാ​യി​ക​പ്രേ​മി​ക​ൾ​ക്ക്​ ആ​വേ​ശ​മാ​ണ്. 1973ല്‍ ​കേ​ര​ളം ആ​ദ്യ​മാ​യി സ​ന്തോ​ഷ്​ ട്രോ​ഫി ജേ​താ​ക്ക​ളാ​യ​പ്പോ​ള്‍ ടൈ​റ്റാ​നി​യ​ത്തി​ന്‍റ 10 പേ​ർ ടീ​മി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ന​ജു​മു​ദ്ദീ​ന്‍, ജോ​സ്, ശ​ങ്ക​ര​ന്‍കു​ട്ടി, ന​ജീ​ബ്, ഡൈ​നീ​ഷ്യ​സ്, തോ​മ​സ്​ സെ​ബാ​സ്റ്റ്യ​ൻ, ര​ത്നാ​ക​ര​ന്‍, വി​ജ​യ​ന്‍, അ​ശോ​ക​ന്‍, ബ​ഷീ​ര്‍ അ​ഹ​മ്മ​ദ്, ഇ​ട്ടി മാ​ത്യു, പ്ര​ദീ​പ്, ക​ണ്ണ​പ്പ​ന്‍, ശ്രീ​ഹ​ര്‍ഷ​ന്‍ തു​ട​ങ്ങി​യ പ്ര​മു​ഖ​രെ​ല്ലാം ടൈ​റ്റാ​നി​യ​ത്തി​നു​വേ​ണ്ടി പ​ന്തു​ത​ട്ടി​യ​വ​രാ​ണ്.

ടൈ​റ്റാ​നി​യം റി​ക്രി​യേ​ഷ​ന്‍ ക്ല​ബി​ന്‍റെ പേ​രി​ല്‍ 1962ലാ​ണ്​ ഫു​ട്ബാ​ള്‍ ടീ​മി​ന്‍റെ പി​റ​വി. ഒ​രു കാ​ല​ത്ത് സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം ആ​രാ​ധ​ക​രു​ള്ള ടീ​മാ​യി​രു​ന്നു ടൈ​റ്റാ​നി​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Titanium football team
News Summary - The Titanium football team ended the game
Next Story