Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചോദ്യം വെറുതെയായില്ല; വിരാട് കോഹ്‍ലി രണ്ടാമതും സമ്മാനിച്ച ബാറ്റുമായി റിങ്കു സിങ്

text_fields
bookmark_border
ചോദ്യം വെറുതെയായില്ല; വിരാട് കോഹ്‍ലി രണ്ടാമതും സമ്മാനിച്ച ബാറ്റുമായി റിങ്കു സിങ്
cancel

ബംഗളൂരു: ​ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈ​ഡേഴ്സ് താരം റിങ്കു സിങ്ങിന് രണ്ടാമതും ബാറ്റ് സമ്മാനിച്ച് ബംഗളൂരു റോയൽ ചലഞ്ചേഴ്സ് സൂപ്പർ താരം വിരാട് കോഹ്‍ലി. കോഹ്‍ലി നൽകിയ ബാറ്റ് സ്പിന്നറെ നേരിടുമ്പോൾ പൊട്ടിയെന്നും മറ്റൊന്ന് നൽകുമോയെന്നും റിങ്കു സിങ് ചോദിക്കുന്ന വിഡിയോ ദിവസങ്ങൾക്ക് മുമ്പ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എക്സിലൂടെ പുറത്തുവിട്ടിരുന്നു. ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷണം സമൂഹ മാധ്യമങ്ങളിൽ ക്രിക്കറ്റ് ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ കോഹ്‍ലി നൽകിയ പുതിയ ബാറ്റ് ആരാധകരെ കാണിക്കുന്ന വിഡിയോയും പുറത്തുവിട്ടിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ‘റിങ്കുവിന് ബാറ്റ് കിട്ടി, നന്ദി വിരാട് ​ഭായ്’ എന്ന കുറിപ്പോടെയാണ് കെ.കെ.ആർ വിഡിയോ പങ്കുവെച്ചത്. സഹതാരങ്ങൾക്കൊപ്പം നടന്നുവരുന്ന റിങ്കു കവറിലുള്ള ബാറ്റ് ​കാണിക്കുന്നതാണ് വിഡിയോയിലുള്ളത്.

റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ കഴിഞ്ഞ ഞായറാഴ്ച പോരിനിറങ്ങുന്നതിന് മുന്നോടിയായാണ് റിങ്കു സിങ്ങും വിരാട് കോഹ്‍ലിയും തമ്മിലുള്ള ബാറ്റുമായി ബന്ധപ്പെട്ട രസകരമായ സംഭാഷണത്തിന്റെ വിഡിയോ പുറത്തുവന്നിരുന്നത്. പരിശീലം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് റിങ്കു കോഹ്‍ലിയുടെ അടുത്തെത്തിയത്. താങ്കള്‍ എനിക്ക് സമ്മാനിച്ച ബാറ്റ് പൊട്ടിയെന്നായിരുന്നു റിങ്കുവിന്റെ പരാതി. എനിക്ക് പുതിയൊരു ബാറ്റ് തരുമോയെന്നും ചോദിക്കുന്നുണ്ട്. നീ ഞാൻ തന്ന ബാറ്റ് പൊട്ടിച്ചിട്ട്, ഇപ്പോള്‍ അടുത്തകളിക്ക് വേറെ ബാറ്റ് വേണമെന്നാണോ പറയുന്നതെന്ന് ചോദിക്കുന്ന കോഹ്‍ലി, നീ കാരണം ഞാനാണ് ബാറ്റില്ലാതെ പ്രതിസന്ധിയിലാവുന്നതെന്നും പറഞ്ഞ് നടന്നുനീങ്ങുന്നതായിരുന്നു വിഡിയോയിൽ. ആദ്യപാദ മത്സരത്തിൽ കൊൽക്കത്ത ടീം ബംഗളൂരുവിൽ എത്തിയപ്പോഴായിരുന്നു റിങ്കു സിങ്ങിന് കോഹ്‍ലി ആദ്യം ബാറ്റ് സമ്മാനിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The question was not in vain; Rinku Singh with the bat gifted by Virat Kohli for the second time
Next Story