Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅന്ന് ‘വക്കാ വക്കാ’,...

അന്ന് ‘വക്കാ വക്കാ’, ഇനി ‘ദായ് ദായ്’; ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി

text_fields
bookmark_border
FIFA World Cup
cancel

ന്യൂയോർക്: 2026 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ‘ദായ് ദായ്’ റിലീസ് ചെയ്തു. പ്രശസ്ത കൊളംബിയൻ പോപ് ഗായിക ഷക്കീറയും നൈജീരിയൻ ഗായകൻ ബർണാ ബോയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സോണി മ്യൂസിക് ലാറ്റിൻ വഴി വെള്ളിയാഴ്ച ഇത് ഔദ്യോഗികമായി പുറത്തിറക്കി. ലാറ്റിൻ പോപ്പും ആഫ്രോബീറ്റ്‌സും സമന്വയിക്കുന്ന ട്രാക്കാണ് ‘ദായ് ദായ്’. 2010ലെ ദക്ഷിണാഫ്രിക്ക ലോകകപ്പിൽ ‘വക്കാ വക്കാ’, 2014ലെ ബ്രസീൽ ലോകകപ്പിൽ ‘ലാ ലാ ലാ’ പാട്ടുകൾ ആഗോള തരംഗമാക്കിയിരുന്നു ഷക്കീറ. പുതി‍യ ഗാനവും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. കമോൺ എന്നാണ് ‘ദായ്’ എന്ന ഇറ്റാലിയൻ വാക്കുകൊണ്ട് അർഥമാക്കുന്നത്.

ബെൽജിയം ടീമിൽ ലുക്കാക്കു തുടരും

ബ്രസൽസ്: നാലാം തവണയും ബെൽജിയം ലോകകപ്പ് ടീമിൽ ഇടംപിടിച്ച് ഇതിഹാസ താരങ്ങളായ റൊമേലു ലുക്കാക്കുവും കെവിൻ ഡി ബ്രൂയിനും തിബോ കുർട്ടോയിസും. പരിക്ക് വേട്ടയാടിയ ലുക്കാക്കു ഒരു വർഷത്തോളമായി അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടില്ല. ലോകകപ്പ് ഗ്രൂപ് ജി-യിലാണ് ബെൽജിയം. ജൂൺ 15ന് ഈജിപ്തിനെയും 21ന് ഇറാനെയും 27ന് ന്യൂസിലൻഡിനെയും നേരിടും. 2018ൽ മൂന്നാം സ്ഥാനം നേടിയതാണ് ഇവരുടെ ഏറ്റവും മികച്ച പ്രകടനം.

സ്ക്വാഡ്

ഗോൾ കീപ്പർമാർ: തിബോ കുർട്ടോയിസ്, സെന്നെ ലാമൻസ്, മൈക്ക് പെൻഡേഴ്സ്, പ്രതിരോധം: തിമോത്തി കാസ്റ്റാഗ്നെ, സെനോ ഡെബാസ്റ്റ്, മാക്സിം ഡി കുപ്പർ, കോണി ഡി വിന്റർ, ബ്രാൻഡൻ മെഷെലെ, തോമസ് മ്യൂനിയർ, നഥാൻ എൻഗോയ്, ജോക്വിൻ സെയ്സ്, ആർതർ തിയേറ്റെ, മധ്യനിര: കെവിൻ ഡി ബ്രൂയിൻ, അമദൗ ഒനാന, നിക്കോളാസ് റാസ്കിൻ, യൂറി ടീലേമാൻസ്, ഹാൻസ് വനാകെൻ, ആക്സൽ വിറ്റ്സെൽ, മുന്നേറ്റം: ചാർലസ് ഡി കെറ്റെലെയർ, ജെറമി ഡോകു, മാറ്റിയാസ് ഫെർണാണ്ടസ്-പാർഡോ, റൊമേലു ലുക്കാക്കു, ഡോഡി ലുക്ബാകിയോ, ഡീഗോ മൊറേര, അലക്സിസ് സെയ്‌ലെമേക്കേഴ്‌സ്, ലിയാൻഡ്രോ ട്രൊസാർഡ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fifa world cup official songFIFA World Cup 2026
News Summary - The official World Cup song has been released
Next Story