Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമാൻ ഓഫ് ദ മാച്ച്...

മാൻ ഓഫ് ദ മാച്ച് പുരസ്കാരം നൽകിയില്ല; നീരസം പ്രകടിപ്പിച്ച് ക്രിസ്റ്റ്യാനോ റൊ​ണാൾഡോ

text_fields
bookmark_border
മാൻ ഓഫ് ദ മാച്ച് പുരസ്കാരം നൽകിയില്ല; നീരസം പ്രകടിപ്പിച്ച് ക്രിസ്റ്റ്യാനോ റൊ​ണാൾഡോ
cancel

നിർണായക ഘട്ടത്തിൽ ഇരട്ട ഗോളുകളിലൂടെ അൽനസ്റിന് കന്നി അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് കിരീടം നേടിക്കൊടുത്തിട്ടും മാൻ ഓഫ് ദ മാച്ച് പുരസ്കാരം ലഭിക്കാത്തതിൽ പ്രകോപിതനായി ക്രിസ്റ്റ്യാനോ റൊണാൾഡോ. താരം മാച്ച് ഒഫീഷ്യലുകളോട് നീരസം ​പ്രകടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അൽഹിലാലിന്റെ മധ്യനിര താരം സെർഗെജ് മിലിങ്കോവിച്ചാണ് മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ഗോളൊന്നുമടിക്കാത്ത മിലിങ്കോവിച്ചിന് പുരസ്കാരം നല്‍കിയതാണ് താരത്തെ ചൊടിപ്പിച്ചത്. അതേസമയം, ടൂർണമെന്റിലെ മികച്ച ഗോൾവേട്ടക്കാരനുള്ള ഗോൾഡൻ ഷൂ താരത്തിന് ലഭിച്ചു. ഫൈനലിലെ ഇരട്ട ഗോളടക്കം ആറു ഗോളാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡി​ൽ​നി​ന്ന് സൗ​ദി ക്ല​ബി​ലെ​ത്തി​യ​ശേ​ഷം താ​ര​ത്തി​ന്റെ ആ​ദ്യ കി​രീ​ട നേ​ട്ടമാണിത്.

സൗദി പ്രോ ലീഗിലെ ചിരവൈരികളായ അൽഹിലാലിനെ ഒന്നിനെതിരെ രണ്ടു ഗോളിന് തകർത്താണ് അൽനസ്ർ അറബ് ക്ലബ് കിരീടം ചൂടിയത്. കളിയുടെ അവസാന ഘട്ടം വരെ പിന്നിൽനിന്ന ശേഷമായിരുന്നു ക്രിസ്റ്റ്യാനോ രക്ഷകനായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldoAl Nassr
News Summary - The man of the match award was not awarded; Cristiano Ronaldo expressed resentment
Next Story