Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സസ്​പെൻസ്​ തുടരുന്നു: മെസ്സിയെ വിടില്ലെന്നുറപ്പിച്ച്​ ബാഴ്​സലോണ
cancel
Homechevron_rightSportschevron_rightFootballchevron_rightസസ്​പെൻസ്​ തുടരുന്നു:...

സസ്​പെൻസ്​ തുടരുന്നു: മെസ്സിയെ വിടില്ലെന്നുറപ്പിച്ച്​ ബാഴ്​സലോണ

text_fields
bookmark_border

ബാഴ്​സലോണ: ബാഴ്​സലോണ വിടുകയാണെന്നു പ്രഖ്യാപിച്ച്​ ദിവസങ്ങൾ കഴിഞ്ഞിട്ടും ലയണൽ മെസ്സിയുടെ കൂടുമാറ്റത്തിലെ അനിശ്ചിതത്വം മാറുന്നില്ല. അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്ന ക്ലബ്​ ​മാനേജ്​മെൻറ്​ സൂപ്പർ താരത്തെ കരാർ അവസാനിക്കുംമുമ്പ്​ എങ്ങോട്ടും വിടില്ലെന്നും വ്യക്തമാക്കുന്നു. റിലീസ്​ ​േക്ലാസ്​ നിലനിൽക്കെ ഇക്കാര്യത്തിൽ ഒത്തുതീർപ്പില്ലെന്ന്​ മാനേജ്​മെൻറ്​ സ്ഥിരീകരിച്ചതായി വാർത്ത ഏജൻസി എ.പി റിപ്പോർട്ട്​ ചെയ്​തു.

സീസൺ അവസാനിച്ചതോടെ ക്ലബ്​ വിടാൻ അനുമതിയുണ്ടെന്ന വ്യവസഥ നിലനിൽക്കുന്നുവെന്ന്​ മെസ്സി പറയു​േമ്പാൾ, ഇതി​െൻറ കാലാവധി ജൂൺ 10ന്​ അവസാനിച്ചെന്നാണ്​ ബാഴ്​സലോണയുടെ നിലപാട്​. ഇൗ നിബന്ധനയുടെ​ പേരിലാണ്​ ക്ലബും താരവും തമ്മിൽ തർക്കം നിലനിൽക്കുന്നത്​.

മെസ്സിയുടെ സംഘവും ക്ലബ്​ മാനേജ്​മെൻറുമായി ഇതുസംബന്ധിച്ച്​ ചർച്ച നടന്നെങ്കിലും തീരുമാനമായിട്ടില്ല. മെസ്സിയെ കരാർ അവസാനിക്കാതെ വിടില്ലെന്നാണ്​ ക്ലബ്​ തീരുമാനം. റിലീസ്​ ​േക്ലാസ്​ ആയി 70 കോടി യൂറോയാണ്​ (6150 കോടി രൂപ)​ നിശ്ചയിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manchester cityLionel MessiFC Barcelona
Next Story