Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മറഡോണയുടെ മൃതദേഹത്തിനരികെ നിന്ന് സെൽഫിയെടുത്ത ശ്മശാനം ജീവനക്കാരെ പിരിച്ചുവിട്ടു
text_fieldsbookmark_border
ബ്യൂനസ് ഐറിസ്: അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം മാറഡോണയുട മൃതദേഹത്തിനരികെ നിന്ന് മൊബൈല്‍ ഫോണില്‍ സെല്‍ഫി പകര്‍ത്തിയ ശ്മശാനം ജീവനക്കാരനെ പിരിച്ചുവിട്ടു. പ്രസിഡൻഷ്യൽ പാലസിൽ എത്തിക്കുന്നതിന് മുൻപാണ് ഇയാൾ സെൽഫിയെടുത്തത്.
മൂടി തുറന്നുവെച്ച ശവപ്പെട്ടിക്കരികൽ നിന്നെടുത്ത ഫോട്ടോ ഇയാൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോയിൽ മൃതദഹേത്തിന് സമീപം വിജയചിഹ്നത്തിൽ തള്ളവിരൽ ഉയർത്തിപ്പിടിച്ചിരിക്കുകയാണ് ജീവനക്കാരൻ.
ശ്മശാനം ജീവനക്കാരന്റെ പ്രവര്‍ത്തിയെ വിമര്‍ശിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. മാറഡോണയുടെ അഭിഭാഷകനും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ സുഹൃത്തിനുവേണ്ടി ജീവനക്കാരനെതിരെ നിയമ നടപടിക്കൊരുങ്ങുമെന്ന് അഭിഭാഷകൻ പറഞ്ഞു.
Next Story

