
രക്ഷിക്കാൻ റോണോ ഇറങ്ങിയിട്ടും രക്ഷയില്ല; ഹോം ഗ്രൗണ്ടിൽ തോറ്റ് തുടങ്ങി യുണൈറ്റഡ്
text_fieldsകുഴിയിലിരിക്കുന്ന യുണൈറ്റഡിനെ പാതാളത്തിലേക്ക് താഴ്ത്തിയിരിക്കുകയാണ് ബ്രൈറ്റൺ. വിജയത്തോടെ സീസണിന് തുടക്കമിടാൻ കൊതിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെ അവരുടെ തട്ടകത്തിലാണ് തറപറ്റിച്ച് കൈയ്യിൽ കൊടുത്തത്. ഹോം ഗ്രൗണ്ടിലെ നാണംകെട്ട തോൽവിയിൽ നിന്ന് എറിക് ടെൻ ഹാഗിന്റെ ടീമിനെ രക്ഷിക്കാൻ ബ്രേക്കിന് ശേഷം ബൂട്ടുകെട്ടിയിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാഴ്ചക്കാരനാക്കിയാണ് ബ്രൈറ്റൺ ചരിത്ര വിജയം നേടിയത്.
ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സീഗൾസ് നേടിയ വിജയത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഓൾഡ് ട്രാഫോർഡിലെ അവരുടെ ആദ്യം വിജയമാണിത്. ആദ്യ പകുതിയിൽ തന്നെ പാസ്കൽ ഗ്രോസാണ് യുണൈറ്റഡിന്റെ ബോക്സിലേക്ക് രണ്ട് ഗോളുകൾ അടിച്ചുകയറ്റിയത്. ബ്രൈറ്റൺ താരം മാക് അലിസ്റ്റർ സംഭാവന ചെയ്ത ഒരു ഗോളാണ് യുണൈറ്റഡിന്റെ സമ്പാദ്യം. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബെഞ്ചിലിരുന്ന റൊണാൾഡോയെ ഇറക്കിയെങ്കിലും ടീമിനത് കാര്യമായ ഗുണം ചെയ്തില്ല