Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഒന്നും ശരിയാകാതെ...

ഒന്നും ശരിയാകാതെ തുർക്കി, ഇരട്ട​ഗോളുമായി ഷക്കീരി; ​പ്രീക്വാർട്ടർ പ്രതീക്ഷയിൽ സ്വിറ്റ്​സർലൻഡ്

text_fields
bookmark_border
ഒന്നും ശരിയാകാതെ തുർക്കി, ഇരട്ട​ഗോളുമായി ഷക്കീരി; ​പ്രീക്വാർട്ടർ പ്രതീക്ഷയിൽ സ്വിറ്റ്​സർലൻഡ്
cancel

ബാക്കു: സമനിലക്കും തോൽവിക്കുമൊടുവിൽ മിന്നും ജയവുമായി പ്രീ ക്വാർട്ടർ പ്രതീക്ഷ സജീവമാക്കി സ്വിറ്റ്​സർലൻഡ്​. ഗ്രൂപ്​ 'എ'യിലെ അവസാന പേരിൽ തുർക്കിയെ 3-1 ത്തിന്​ തോൽപിച്ചാണ്​ സ്വിറ്റ്​സർലൻഡി​‍െൻറ തിരിച്ചുവരവ്​. കറുത്ത കുതിരകളാകുന്ന ചരിത്രമുള്ള തുർക്കി മൂന്നിൽ മൂന്നും തോറ്റ്​​ തലതാഴ്​ത്തിയാണ്​ യൂറോയിൽ നിന്നും മടങ്ങുന്നത്​. സൂപ്പർ താരം ഷെർദാൻ ഷക്കീരിയുടെ ഇരട്ടഗോളുകളാണ്​ സ്വിറ്റ്​സർലൻഡിന്​ കരുത്തായത്​.

അഞ്ചാം മിനിറ്റിൽ തന്നെ ഗോൾ നേടിയാണ്​ സ്വിറ്റ്​സർലൻഡ്​ തുടങ്ങിയത്​. തുടർക്കി ഡിഫൻററമാരെ ഒന്നടങ്കം കബളിപ്പിച്ച്​ സ്വിറ്റ്​സർലൻഡ്​ സ്​ട്രൈക്കർ ഹാരിസ്​ സെഫറോവിചി​‍െൻറ ഒന്നാന്തരമൊരു ഷോട്ട്​. തുർക്കിഷ്​ പടയുടെ മുഖ്യ സ്​ട്രൈക്കർ മെറിഹ്​ ഡെമിറാലി​‍െൻറ കാലിനിടയിലൂടെ നീങ്ങിയാണ്​ ഷോട്ട്​ വലയിലായത്​.


ജയമില്ലാതെ രണ്ടു മത്സരങ്ങൾ കടന്ന സ്വിറ്റ്​സർലൻഡിന്​ ഇതോടെ​ പുതുജീവനായി. കളിയിൽ തുർക്കിക്ക്​ അവസരം നൽകാതെ മുന്നേറിയ അവർ 26ാം മിനിറ്റിൽ വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണ ഷക്കീരിയുടെ തകർപ്പൻ ഷോട്ടാണ്​ വലയിലായത്​. ഇടങ്കാലൻ താരം ബോക്​സിന്​ തൊട്ടുമുന്നിൽ നിന്ന്​ വലങ്കാലുകൊണ്ടുതിർത്ത പവർഫുൾ ഷോട്ടിനു മുന്നിൽ തുർക്കി ഗോളി യാൻ സോമറിന്​ ഒന്നും ചെയ്യാനില്ലായിരുന്നു.

രണ്ടാം പകുതി ലീഡ്​ വർധിപ്പിക്കാനായി സ്വിറ്റ്​സർലൻഡ്​ കുതിച്ചു. എന്നാൽ, 62ാം മിനിറ്റിൽ അവരുടെ കണക്കുകൂട്ടൽ തെറ്റിച്ച്​ തുർക്കി തിരിച്ചടിച്ചു. അറ്റാകിങ്​ മിഡ്​ഫീൽഡർ ഇർഫാൻ കഹ്​വേകിയുടെ കിടിൽ മഴവിൽ ഷോട്ടാണ്​ പോസ്​റ്റി​ന്‍റെ മൂലയി​ൽ പതിച്ചത്​. പക്ഷേ, സ്വിറ്റ്​സർലൻഡ്​ വിട്ടുകൊടുത്തിൽ മിനിറ്റുകൾക്കുള്ളിൽ കൗണ്ടറിൽ തിരിച്ചടിച്ചു. സ്​റ്റീവൻ സുബറി​ന്‍റെ ​ക്രോസിൽ ഷർദാൻ ഷകീരിയാണ്​(68) ഗോൾ നേടിയത്​.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Switzerlandeuro copaxherdan Shaqir
News Summary - Switzerland beats Turkey 3-1 to keep hopes alive
Next Story