Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസൂപ്പർകപ്പ്;...

സൂപ്പർകപ്പ്; ഗോ​കു​ല​ത്തി​ന് ജ​യി​ക്ക​ണം

text_fields
bookmark_border
സൂപ്പർകപ്പ്; ഗോ​കു​ല​ത്തി​ന് ജ​യി​ക്ക​ണം
cancel

ഭു​വ​നേ​ശ്വ​ർ: ക​ലിം​ഗ സൂ​പ്പ​ർ ക​പ്പി​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​ക്ക് ചൊ​വ്വാ​ഴ്ച ചെ​ന്നൈ​യി​ൻ എ​ഫ്.​സി​ക്കെ​തി​രെ ജീ​വ​ന്മ​ര​ണ പോ​രാ​ട്ടം. ആ​ദ്യ മ​ത്സ​ര​ത്തി​ൽ മും​ബൈ സി​റ്റി​യോ​ട് അ​വ​സാ​ന നി​മി​ഷം തോ​ൽ​വി വ​ഴ​ങ്ങി​യ മ​ല​ബാ​റി​യ​ൻ​സി​ന് ഇ​ന്ന് ജ​യം അ​നി​വാ​ര്യ​മാ​ണ്. പോ​യ​ന്റൊ​ന്നു​മി​ല്ലാ​തെ ഗ്രൂ​പ് സി​യി​ൽ നാ​ലാം സ്ഥാ​ന​ത്താണ് ഗോകുലം.

ഗ്രൂ​പ്പി​ൽ​നി​ന്ന് ഒ​രു ടീ​മി​ന് മാ​ത്ര​മാ​ണ് നോ​ക്കൗ​ട്ട് പ്ര​വേ​ശ​നം എ​ന്നി​രി​ക്കെ സ​മ​നി​ല​പോ​ലും പു​റ​ത്തേ​ക്കു​ള്ള വാ​തി​ലി​ലെ​ത്തി​ക്കും. ഉ​ച്ച​ക്ക് ര​ണ്ടി​നാ​ണ് ഗോ​കു​ലം-​ചെ​ന്നൈ​യി​ൻ മ​ത്സ​രം. രാ​ത്രി 7.30ന് ​മും​ബൈ​യും പ​ഞ്ചാ​ബും ഏ​റ്റു​മു​ട്ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gokulam FCSuper CupSports News
News Summary - Supercup; Gokulam wants to win
Next Story