സൂപ്പർ ലീഗ് കേരള; ഇന്ന് കാലിക്കറ്റ് x തൃശൂർ
text_fieldsകോഴിക്കോട്: സൂപ്പർ ലീഗ് കേരള രണ്ടാം പതിപ്പിന്റെ രണ്ടാം റൗണ്ടിലെ രണ്ടാമത്തെ മത്സരത്തിൽ രണ്ടാം ജയം തേടി കാലിക്കറ്റ് എഫ്.സി തൃശൂർ മാജിക് എഫ്.സിയെ നേരിടും. ശനിയാഴ്ച കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കാലിക്കറ്റിനെ തളച്ചില്ലെങ്കിൽ തൃശൂരിന് രണ്ടാമത്തെ പരാജയവുമാകുമത്.
റഷ്യയിൽ നിന്നുള്ള ആന്ദ്രെ ചെർണിഷോവിന്റെ പരിശീലനത്തിൻകീഴിൽ മെയിൽസൺ ആൽവിസിന്റെ നേതൃത്വത്തിലിറങ്ങിയ ആദ്യ കളിയിൽ പയ്യനാട് സ്റ്റേഡിയത്തിൽ മലപ്പുറത്തിനോട് 1-0ന് അടിയറവ് പറഞ്ഞതിന്റെ ക്ഷീണം തീർക്കാൻ കാലിക്കറ്റിനെ അവരുടെ തട്ടകത്തിൽതന്നെ തളക്കേണ്ടിവരും. മീഡ്ഫീൽഡർ സെർബിയൻ താരം ഇവാനും ട്രിനിഡാഡ് താരം എം. ജോസഫും ഫൈസൽ അലിയും ഡിഫൻഡർ ബിബിൻ അജയും ലെനി റോഡ്രിഗസും ഫോമിലായാൽ പിടിച്ചുനിൽക്കാൻ കാലിക്കറ്റിന് സ്വന്തം തട്ടകത്തിൽ മികച്ച കളിതന്നെ കാഴ്ചവെക്കേണ്ടി വരും.
ഡിഫന്റർമാരായ അർജന്റീനിയൻ താരം സോസയും പി.ടി. റിയാസും ഘാനക്കാരനായ റിച്ചാർഡ് ഒസേയും മുഹമ്മദ് സാലിമും കളത്തിലിറങ്ങുമ്പോൾ കാലിക്കറ്റിന്റെ പ്രതിരോധ കോട്ട കനത്തുതന്നെ നിലകൊള്ളും. സീസൺ രണ്ടിലെ ആദ്യ ഗോൾ നേടിയ കൊളംബിയൻ മുന്നേറ്റക്കാരൻ സെബാസ്റ്റ്യൻ റിങ്കോണിനെയും ക്യാപ്റ്റൻ കെ. പ്രശാന്തിനെയും അരുണിനെയും മുഹമ്മദ് അഷ്റഫിനെയും ആസിഫിനെയും മെരുക്കാൻ റിയൽ മാജിക് തന്നെ തൃശൂരിന് കളത്തിൽ നടത്തേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

