Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവമ്പനാവാൻ മുംബൈ;...

വമ്പനാവാൻ മുംബൈ; മലയാളിക്കരുത്തിൽ നോർത്ത്​ ഈസ്റ്റ്​

text_fields
bookmark_border
super cup
cancel

മ​ഞ്ചേ​രി: സൂ​പ്പ​ർ ക​പ്പ് ഗ്രൂ​പ്​ ഡി​യി​ലെ വ​മ്പ​ൻ പോ​രി​ൽ വി​ജ​യം കൊ​യ്യാ​ൻ ക​ച്ച​കെ​ട്ടി നാ​ല്​ ടീ​മു​ക​ൾ ചൊ​വ്വാ​ഴ്ച​ പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ലി​റ​ങ്ങു​ന്നു. മൂ​ന്ന്​ ഐ.​എ​സ്.​എ​ൽ ടീ​മു​ക​ളും ഒ​രു ഐ ​ലീ​ഗ്​ ടീ​മു​മാ​ണ് ഡി​ ​ഗ്രൂ​പ്പി​ലെ പോ​രാ​ട്ട​ക്കാ​ർ. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ ന​ട​ക്കു​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ പോ​യ​ന്‍റ്​ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി​യ മും​ബൈ സി​റ്റി എ​ഫ്.​സി, ഗോ​വ​ൻ പ്ര​മു​ഖ​രാ​യ​ ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്​​സി​നെ നേ​രി​ടും.

രാ​ത്രി 8.30ന്​ ​ന​ട​ക്കു​ന്ന ര​ണ്ടാം അ​ങ്ക​ത്തി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്.​സി നോ​ർ​ത്ത്​ ഈ​സ്റ്റ്​ യു​നൈ​റ്റ​ഡ്​ എ​ഫ്.​സി​യു​മാ​യി ഏ​റ്റു​മു​ട്ടും. പ​യ്യ​നാ​ട്ട്​ ന​ട​ന്ന എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ ജാം​ഷ​ഡ്​​പു​ർ എ​ഫ്.​സി​യെ തോ​ൽ​പി​ച്ച ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്​ മും​ബൈ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ഐ ​ലീ​ഗി​ൽ 22 ക​ളി​ക​ളി​ൽ​നി​ന്ന്​ ഒ​മ്പ​ത്​ വി​ജ​യ​ത്തോ​ടെ 33 പോ​യ​ന്‍റ്​ നേ​ടി ആ​റാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്​​സിന്റെ വരവ്.

ഏ​ഴ്​ മ​ല​യാ​ളി താ​ര​ങ്ങ​ളു​മാ​യാ​ണ്​ നോ​ർ​ത്ത്​ ഈ​സ്റ്റ്​ യു​നൈ​റ്റ​ഡ്​ എ​ഫ്.​സി എത്തിയിരിക്കുന്നത്.. മു​ന്നേ​റ്റ​നി​ര​യി​ൽ എം.​എ​സ്. ജി​തി​ൻ, മ​ധ്യ​നി​ര​യി​ൽ ഗ​നി അ​ഹ​മ്മ​ദ്​ നി​ഗം, മു​ഹ​മ്മ​ദ്​ ഇ​ർ​ഷാ​ദ്, എ​മി​ൽ ബെ​ന്നി, പ്ര​തി​രോ​ധ​ത്തി​ൽ മ​ഷൂ​ർ ഷെ​രീ​ഫ്, അ​ല​ക്സ്​ ഷാ​ജി, ഗോ​ളി മി​ർ​ഷാ​ദ്​ മി​ച്ചു എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന​താ​ണ്​ നോ​ർ​ത്ത്​ ഈ​സ്റ്റി​ലെ മ​ല​യാ​ളി​പ്പ​ട. സ്​​റ്റാ​ർ സ്​​ട്രൈ​ക്ക​ർ നാ​സ​ർ എ​ൽ ഖ​യാ​തി​യും മി​ഡ്​​ഫീ​ൽ​ഡ​ർ അ​നി​രു​ദ്ധ്​ താ​പ്പ​യും ​ചെ​​ന്നൈ ടീ​മി​ന്‍റെ ക​രു​ത്താ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Super Cupmatch
News Summary - super cup- group d-ISL-I league-match
Next Story