Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബീ ബ്ലാസ്റ്റ്; സൂപ്പർ...

ബീ ബ്ലാസ്റ്റ്; സൂപ്പർ കപ്പിൽ ഇന്ന് ബ്ലാസ്റ്റേഴ്സ്-ഷില്ലോങ് ലജോങ് പോരാട്ടം

text_fields
bookmark_border
training
cancel
camera_alt


കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിശീലനത്തിൽ


ഭു​വ​നേ​ശ്വ​ർ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് പോ‍യ​ന്റ് പ​ട്ടി​ക​യി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​രെ​ന്ന ആ​ത്മ​വി​ശ്വാ​സ​വു​മാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്നു മു​ത​ൽ സൂ​പ്പ​ർ ക​പ്പ് പോ​രാ​ട്ട​ങ്ങ​ൾ​ക്ക്. ക​ലിം​ഗ സ്റ്റേ​ഡി​യ​ത്തി​ൽ ഗ്രൂ​പ് ബി​യി​ലെ ആ​ദ്യ ക​ളി​യി​ൽ ഐ ​ലീ​ഗ് ക്ല​ബാ​യ ഷി​ല്ലോ​ങ് ല​ജോ​ങ്ങാ​ണ് എ​തി​രാ​ളി​ക​ൾ. പ​രി​ക്കു കാ​ര​ണം പു​റ​ത്താ​യ ക്യാ​പ്റ്റ​ൻ അ​ഡ്രി​യാ​ൻ ലൂ​ണ, ഏ​ഷ്യ​ൻ ക​പ്പ് ഇ​ന്ത്യ​ൻ ടീ​മി​ൽ അം​ഗ​ങ്ങ​ളാ‍യ കെ.​പി. രാ​ഹു​ൽ, പ്രീ​തം കോ​ട്ടാ​ൽ, ഇ​ഷാ​ൻ പ​ണ്ഡി​ത തു​ട​ങ്ങി​യ പ്ര​മു​ഖ​രി​ല്ലെ​ങ്കി​ലും വ​മ്പ​ൻ താ​ര​നി​ര​യു​മാ​യി​ത്ത​ന്നെ​യാ​ണ് ഇ​വാ​ൻ വു​കു​മ​നോ​വി​ച് ഭു​വ​നേ​ശ്വ​റി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഒ​ന്നാം​നി​ര​ക്കാ​രാ‍യ ചി​ല​രു​ടെ അ​ഭാ​വം ബെ​ഞ്ച് സ്ട്രെ​ങ്ത് പ​രീ​ക്ഷി​ക്കാ​നു​ള്ള അ​വ​സ​രം​കൂ​ടി​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്. ഉ​ജ്ജ്വ​ല ഫോ​മി​ൽ ക​ളി​ക്കു​ന്ന സ്ട്രൈ​ക്ക​ർ​മാ​രാ‍യ ദി​മി​ത്രി​യോ​സ് ഡ​യ​മ​ന്റ​കോ​സ്, ക്വാ​മെ പെ​പ്ര, ഡൈ​സു​കെ സ​കാ​യ് തു​ട​ങ്ങി​യ​വ​ർ​ക്കു മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ല​ജോ​ങ് പാ​ടു​പെ​ടും. മ​ധ്യ, പ്ര​തി​രോ​ധ​നി​ര​ക​ളും ശ​ക്ത​മാ​ണ്. ക്രി​സ്മ​സ്, പു​തു​വ​ർ​ഷ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം വി​ദേ​ശ ക​ളി​ക്കാ​രെ​ല്ലാം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കൊ​ച്ചി​യി​ൽ തി​രി​ച്ചെ​ത്തി. തു​ട​ർ​ന്നാ​ണ് ടീം ​ഭു​വ​നേ​ശ്വ​റി​ലേ​ക്കു തി​രി​ച്ച​ത്. ഓ​രോ മ​ത്സ​രം ക​ഴി​യു​മ്പോ​ഴും പ​രി​ശീ​ല​ന​ത്തി​നാ​യി കൊ​ൽ​ക്ക​ത്ത​യി​ലേ​ക്കു പ​റ​ക്കാ​നാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് മാ​നേ​ജ്മെ​ന്റി​ന്റെ പ​ദ്ധ​തി.

സൂ​പ്പ​ർ ക​പ്പി​ലെ ന​വാ​ഗ​ത​രാ​ണ് ല​ജോ​ങ്. ഐ.​എ​സ്.​എ​ൽ ടീ​മു​ക​ളാ​യി ക​ളി​ക്കു​ന്ന അ​നു​ഭ​വം അ​വ​ർ​ക്ക് ഐ ​ലീ​ഗി​ൽ ഗു​ണം​ചെ​യ്യും. ഉ​ച്ച​ക്ക് ര​ണ്ടി​നാ​ണ് ബ്ലാ​സ്റ്റേ​ഴ്സ്-​ല​ജോ​ങ് ക​ളി. രാ​ത്രി 7.30ന് ​ഗ്രൂ​പ്പി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഐ.​എ​സ്.​എ​ൽ ക്ല​ബു​ക​ളാ‍യ നോ​ർ​ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡും ജാം​ഷ​ഡ്പു​ർ എ​ഫ്.​സി​യും ഏ​റ്റു​മു​ട്ടും.

ഈ​സ്റ്റ് ബം​ഗാളിനും ബഗാനും ജയം

ഭു​വ​നേ​ശ്വ​ർ: സൂ​പ്പ​ർ ക​പ്പ് ഫു​ട്ബാ​ളി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഹൈ​ദ​രാ​ബാ​ദ് എ​ഫ്.​സി​യെ വീ​ഴ്ത്തി ഈ​സ്റ്റ് ബം​ഗാ​ൾ. ര​ണ്ടി​നെ​തി​രെ മൂ​ന്നു ഗോ​ളി​നാ​ണ് കൊ​ൽ​ക്ക​ത്ത​ക്കാ​ർ ക​ളി പി​ടി​ച്ച​ത്. ഈ​സ്റ്റ് ബം​ഗാ​ളി​നാ​യി ക്ലീ​റ്റ​ൻ സി​ൽ​വ ഇ​ര​ട്ട ഗോ​ൾ നേ​ടി.

33ാം മി​നി​റ്റി​ൽ സി​ൽ​വ​യി​ലൂ​ടെ ലീ​ഡ് പി​ടി​ച്ചു. ആ​ദ്യ പ​കു​തി തീ​രാ​ൻ നേ​രം റാം​ല​ൻ​ചു​ൻ​ഗ (45) ഗോ​ൾ മ​ട​ക്കി. 54ാം മി​നി​റ്റി​ൽ സി​ൽ​വ വീ​ണ്ടും സ്കോ​ർ ചെ​യ്തു. എ​ന്നാ​ൽ, നിം ​ഡോ​ർ​ജി​യി​ലൂ​ടെ (79) ഹൈ​ദ​രാ​ബാ​ദി​ന്റെ മ​റു​പ​ടി​യെ​ത്തി​യ​തോ​ടെ 2-2. തൊ​ട്ട​ടു​ത്ത മി​നി​റ്റി​ൽ സോ​ൾ ക്രെ​സ്പോ ഗോ​ൾ നേ​ടി ഈ​സ്റ്റ് ബം​ഗാ​ളി​നെ ജ​യ​ത്തി​ലെ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersSports NewsKalinga super cup 2024
News Summary - Super Cup Group B first match against Lajong on wednesday
Next Story