സുദേവ എഫ്.സി െഎ ലീഗിൽ
text_fieldsന്യൂഡൽഹി: ഡൽഹി ആസ്ഥാനമായ സുദേവ എഫ്.സി െഎ ലീഗിന്. െഎ.എസ്.എൽ ക്ലബായ ഡൽഹി ഡൈനാമോസ് നഗരം വിട്ടതോടെ ദേശീയ ക്ലബ് ഫുട്ബാളിൽ ഇടം നഷ്ടമായ തലസ്ഥാന നഗരിക്ക് ലീഗ് ഫുട്ബാളിലേക്കുള്ള തിരിച്ചുവരവാണിത്. ഇതാദ്യമായാണ് ഡൽഹിയിൽനിന്ന് ഒരു ക്ലബ് െഎ ലീഗ് പ്രവേശനം നേടുന്നത്.
പുതിയ സീസണിലേക്ക് നേരിട്ട് പ്രവേശനം തേടി മൂന്നു ക്ലബുകളാണ് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനെ സമീപിച്ചത്. ഇവരിൽ ഷില്ലോങ്ങിൽനിന്നുള്ള റിനിതിനെ മാനദണ്ഡങ്ങൾ പൂർത്തിയാക്കാത്തതിനാൽ പരിഗണിച്ചില്ല. വിശാഖപട്ടണത്തുനിന്നുള്ള ശ്രീനിധി എഫ്.സി 2021-22 സീസണിലൂടെ െഎ ലീഗിെൻറ ഭാഗമാവും.
ഡൽഹി ഫുട്ബാൾ ചരിത്രത്തിലെ നിർണായക നേട്ടമെന്നായിരുന്നു സുദേവയുടെ െഎ ലീഗ് പ്രവേശനത്തെ കുറിച്ച് ഫുട്ബാൾ ഡൽഹി പ്രസിഡൻറ് ഷാജി പ്രഭാകരെൻറ പ്രതികരണം. നേരത്തേ മൂൺലൈറ്റ് എഫ്.സി എന്ന പേരിലായിരുന്നു അറിയപ്പെട്ടത്. 2016ൽ പുതിയ മാനേജ്മെൻറിനു കീഴിൽ സുദേവ എഫ്.സിയായി മാറി. കഴിഞ്ഞ സീസണിൽ െഎ ലീഗിൽ മത്സരിച്ച 11 ടീമുകളിൽ മോഹൻ ബഗാൻ എ.ടി.കെയുമായി ലയിച്ച് െഎ.എസ്.എല്ലിെൻറ ഭാഗമായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

