സബ് ജൂനിയർ നയൻസ് ഫുട്ബാൾ: കേരളത്തിന് കിരീടം
text_fieldsദേശീയ സബ് ജൂനിയർ നയൻസ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരള ടീം
പുലാപ്പറ്റ: പത്താമത് ദേശീയ സബ് ജൂനിയർ നയൻസ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ എതിരില്ലാത്ത മൂന്ന് ഗോളിന് മഹാരാഷ്ട്രയെ തകർത്ത് കേരളം ചാമ്പ്യന്മാരായി. കെ.പി. റഷീദ് മാസ്റ്റർ ട്രോഫി കൈമാറി. കേരള ടീം കോച്ച് മുബാരിഷിനെ അനുമോദിച്ചു.
ഉമ്മനഴി അൽ റിയാ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചാമ്പ്യൻഷിപ് ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എം. മുഹമ്മദ് ചെറുട്ടി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. 12 സംസ്ഥാനങ്ങളിൽനിന്നുള്ള ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

