Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസൂപ്പർ സബ്ബായി കെപ;...

സൂപ്പർ സബ്ബായി കെപ; വിയ്യാറയലിനെ പെനാൽറ്റിയിൽ ​തോൽപിച്ച്​ ചെൽസി സൂപ്പർ കപ്​ ജേതാക്കൾ

text_fields
bookmark_border
chelsea super cup
cancel

ബെൽഫാസ്റ്റ്​: തോമസ്​ ടഷലിന്‍റെ ത​ന്ത്രങ്ങൾ ഒരിക്കൽ കൂടി വിജയം കണ്ടതോടെ യുവേഫ ചാമ്പ്യൻസ്​ ലീഗിന്​ പിന്നാലെ സൂപ്പർ കപ്പും ചെൽസിയുടെ അലമാരയിലെത്തി. പെനാൽറ്റി ഷൂട്ടൗട്ടിൽ വിയ്യാറയലിനെ ചെൽസി 6-5ന്​ തോൽപിച്ചു. പെനാൽറ്റിയിൽ രണ്ട്​ നിർണായക സേവുകൾ നടത്തിയ സബ്​സ്റ്റിറ്റ്യൂട്ട്​ ഗോൾകീപ്പർ കെപ അരിസബ്ലാഗയാണ്​ നീലക്കുപ്പായക്കാരുടെ ഹീറോ​.

മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്​ നീങ്ങുമെന്ന്​ മനസിലാക്കിയതോടെ ഫസ്റ്റ്​ ഗോൾകീപ്പർ എഡ്വേഡ്​ മെൻഡിയെ പിൻവലിച്ച്​ മികച്ച റെക്കോഡുള്ള കെപയെ കളത്തിലിറക്കിയ ടഷലിന്‍റെ തന്ത്രമാണ്​ വിജയം കണ്ടത്​. മുഴുവൻ സമയത്തും അധിക സമയത്തും മത്സരം 1-1ന്​ സമനിലയിലായതോടെയാണ്​ പെനാൽറ്റി വേണ്ടി വന്നത്​. എക്​സ്​ട്രാ ടൈം അവസാനിക്കാൻ സെക്കന്‍റ​ുകൾ മാത്രം ശേഷിക്കേയാണ്​ ടഷൽ കെപെയെ ഇറക്കിയത്​.

വിയ്യയുടെ ഐസ മാൻഡിയുടെയും നായകൻ റൗൾ ആൽബിയോളിന്‍റെയും കിക്കുകളാണ്​ കെപ തടുത്തിട്ടത്​. ​ചെൽസിയുടെ ആദ്യ കിക്ക്​ കായ്​ ഹവെർട്​സ്​ പാഴാക്കി. ചെൽസി വിജയം നേടിയ നിമിഷം കെപെയെ അഭിനന്ദിക്കാായി ആദ്യം ഓടിയെത്തിയത്​ മെൻഡിയായിരുന്നു.

മത്സരത്തിന്‍റെ 27ാം മിനിറ്റിൽ ഹക്കീം സിയച്ചിലൂടെ ചെൽസിയാണ്​ ലീഡ്​ നേടിയത്​. കായ്​ ഹവർട്​സിന്‍റെ അളന്നുമുറിച്ച ക്രോസ്​ ബോക്​സിലുണ്ടായിരുന്ന ഹക്കിം വലയിലാക്കുകയായിരുന്നു. 40ാം മിനിറ്റിൽ പരിക്കേറ്റ്​ മൊറോക്കോ താരം കളംവിട്ടു.

73ാം മിനിറ്റിലായിരുന്നു വിയ്യാറയലിന്‍റെ മറുപടി. സ്​പാനിഷ്​ താരമായ ജെറാഡ്​ മൗറീന്യോ വിയ്യാറയലിനായി വലകുലുക്കി. വിയ്യക്കായി താരം നേടുന്ന 83ാം ഗോളായിരുന്നു അത്​. പോർ​ട്ടോയിൽ ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയെ 1-0ത്തിന്​ തോൽപിച്ചായിരുന്നു ചെൽസി ചാമ്പ്യൻസ്​ ലീഗ്​ ഉയർത്തിയത്​.

മറ്റൊരു ഇംഗ്ലീഷ്​ ക്ലബായ മാഞ്ചസ്റ്റർ യുനൈറ്റഡിനെ പെനാൽറ്റിയിൽ വീഴ്​ത്തിയാണ്​ വിയ്യാറയൽ യൂറോപ്പ ജേതാക്കളായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chelseaVillarrealKepa ArrizabalagaUEFA Super Cup
News Summary - sub goal keeper Kepa hero as Chelsea beat Villarreal on penalties to win Uefa Super Cup
Next Story