Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മൈതാനത്ത്​ ഒരു സൗഹൃദവുമുണ്ടാകില്ല'; മെസ്സിക്കും അർജന്‍റീനക്കും മുന്നറിയിപ്പ്​ നൽകി സുവാരസ്​

text_fields
bookmark_border
മൈതാനത്ത്​ ഒരു സൗഹൃദവുമുണ്ടാകില്ല; മെസ്സിക്കും അർജന്‍റീനക്കും മുന്നറിയിപ്പ്​ നൽകി സുവാരസ്​
cancel

കോപ്പ അമേരിക്കയിൽ അർജന്‍റീനയും ഉറുഗ്വായും കൊമ്പുകോർക്കാനിരിക്കേ നിലപാട്​ തുറന്നുപറഞ്ഞ്​ സൂപ്പർ താരം ലൂയിസ്​ സുവാരസ്​. ബാഴ്​സലോണയിൽ ഒരുമിച്ച്​ കളിച്ചിരുന്ന ലയണൽ മെസ്സിയും ലൂയിസ്​ സുവാരസും ഉറ്റ സുഹൃത്തുക്കളാണ്​. എന്നാൽ കളിയിൽ ആ സൗഹൃദം പ്രതീക്ഷിക്കേണ്ടെന്ന്​ സുവാരസ്​ മുന്നറിയിപ്പ്​ നൽകി.

''എനിക്ക്​ മെസ്സിയുമായി സൗഹൃദമുണ്ട്​. പക്ഷേ മൈതാനത്ത്​ ഒരു സൗഹൃദവും ഉണ്ടാകില്ല. അത്​ ബാഴ്​സലോണക്കെതിരെ കളിക്കു​േമ്പാഴും അർജന്‍റീനക്കെതിരെ കളിക്കു​േമ്പാഴും അങ്ങനെത്തന്നെ'' -സുവാരസ്​ പറഞ്ഞു.

ജൂൺ 19 ശനിയാഴ്ച രാവിലെ 5:30നാണ്​ ഉറുഗ്വായ്​ അർജന്‍റീന മത്സരം. ബാഴ്​സലോണയിൽ മെസ്സിയുടെ ഉറ്റതോഴനായിരുന്ന സുവാരസ്​ 2020ൽ ക്ലബ്​ വിട്ടിരുന്നു. അത്​ലറ്റികോ മഡ്രിഡിൽ ചേർന്ന താരം സീസണിൽ ടീമിനെ ജേതാക്കളാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Suarez Warns Messi 'On The Pitch There's No Friendship'
Next Story