ഇത്തിഫാഖ് പരിശീലകനായി സ്റ്റീവൻ ജെറാർഡ്
text_fieldsറിയാദ്: ഇംഗ്ലണ്ടിന്റെ മുൻ അന്താരാഷ്ട്ര താരം സ്റ്റീവൻ ജെറാർഡിനെ പരിശീലകനാക്കി സൗദി അറേബ്യൻ ക്ലബ്. സൗദി പ്രോ ലീഗിൽ കളിക്കുന്ന അൽ ഇത്തിഫാഖിനെയാണ് മുൻ ലിവർപൂൾ മിഡ്ഫീൽഡർ പരിശീലിപ്പിക്കുക. 2017ൽ ലിവർപൂൾ യൂത്ത് ടീമിന്റെ ചുമതലയിലാണ് ജെറാർഡ് കോച്ചിങ് കരിയർ തുടങ്ങിയത്.
പിന്നീട് റേഞ്ചേഴ്സിനെ പതിറ്റാണ്ടിനിടെ ആദ്യ സ്കോട്ടിങ് പ്രീമിയർഷിപ് കിരീടത്തിലെത്തിച്ചു. 2021-22ൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൻ വില്ലയിലായിരുന്നു 43കാരൻ. സൗദി പ്രോ ലീഗിൽ ഇത്തിഫാഖ് ഇക്കുറി ഏഴാം സ്ഥാനമാണ് നേടിയത്. അതേസമയം, പോർചുഗീസ് വിങ്ങർ ജോട്ട (ജാവോ പെഡ്രോ നെവസ് ഫിലിപ്) ചാമ്പ്യൻ ക്ലബായ അൽ ഇത്തിഹാദിൽ ചേർന്നു.
ഫ്രഞ്ച് സൂപ്പർ താരങ്ങളായ കരീം ബെൻസേമക്കും എൻഗോളോ കാന്റെക്കും പിന്നാലെയാണ് ജോട്ട എത്തുന്നത്. സ്കോട്ടിങ് ക്ലബായ സെൽറ്റിക്കിന്റെ താരമായിരുന്നു ജോട്ട.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

