ഇത്തിഹാദ് സ്റ്റേഡിയത്തിന് മുന്നിൽ കെവിൻ ഡിബ്രൂയിന്റെ പ്രതിമ ഉയരും; സിറ്റിയുടെ ഇതിഹാസ താരത്തിന് വൈകാരിക യാത്രയയപ്പ്, നിറകണ്ണുകളോടെ പെപ്പ്
text_fieldsലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിക്കായി ഇത്തിഹാദ് മൈതാനത്ത് 142ാമത്തെയും അവസാനത്തെ ലീഗ് മത്സരവും കളിച്ച് കെവിൻ ഡി ബ്രൂയിൻ എന്ന ബെൽജിയൻ ഇതിഹാസം വിടവാങ്ങി. കഴിഞ്ഞ ഒരു ദശകമായി സിറ്റിയുടെ മധ്യനിരയിലെ കരുത്തായ 33കാരനെ നിറകണ്ണുകളോടെയാണ് സഹതാരങ്ങൾ യാത്രയാക്കിയത്.
പ്രീമിയർ ലീഗിൽ ബേൺമൗത്തിനെിതിരെ 3-1 ന്റെ വിജയം സമ്മാനിച്ചാണ് ഈ ബെൽജിയൻ സൂപ്പർ താരം പടിയിറങ്ങുന്നത്. മത്സരത്തിന്റെ 14, 38, 89 മിനുറ്റുകളിലാണ് സിറ്റി ഗോൾ കണ്ടെത്തിയത്. ഉമർ മാർമോഷ്, ബെർണാഡോ സിൽവ, നികോ ഗോൺസാലസ് എന്നിവരാണ് സിറ്റിക്ക് വേണ്ടി യഥാക്രമം വലചലിപ്പിച്ചത്. അന്തിമ വിസിലിന് തൊട്ടുമുൻപാണ് ഡാനിയൽ ജെബിസനിലൂടെ ബേൺമൗത്ത് ആശ്വാസ ഗോൾ നേടുന്നത്. മത്സരത്തിന്റെ 67ാം മിനിറ്റിൽ സിറ്റിയുടെ മാറ്റിയോ കൊവാസികും 73ാം മിനിറ്റിൽ ബേൺമൗത്തിന്റെ ലൂയിസ് കുക്കും ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു.
അവസാന മത്സരത്തിന് ശേഷം കെവിൻ ഡി ബ്രൂയിന് സഹതാരങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകി. നിറകണ്ണുകളോടെ 'ദുഖകരമായ ദിവസം' എന്നാണ് പെപ് ഗാർഡിയോള വിശേഷിപ്പിച്ചത്.
ഇതിനിടെ കെവിന്‍ ഡി ബ്രൂയിന്റെ പ്രതിമ സിറ്റിയുടെ സ്റ്റേഡിയമായ അല്‍ ഇത്തിഹാദിന് മുന്നില്‍ സ്ഥാപിക്കാനൊരുങ്ങി ക്ലബ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. താരത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രതിമ ഒരുക്കുക. പ്രതിമ നിര്‍മാണത്തിലാണെന്നും വൈകാതെ അത് സ്റ്റേഡിയത്തിന് മുന്നില്‍ മൈക്ക് സമ്മര്‍ബീ, ഫ്രാന്‍സിസ് ലീ, കോളിന്‍ ബെല്‍ എന്നിവരുള്‍പ്പെടെ പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ക്ലബ് ഇതിഹാസ താരങ്ങള്‍ക്കൊപ്പം സ്ഥാപിക്കുമെന്നും മാഞ്ചസ്റ്റര്‍ സിറ്റി ഫുട്‌ബോള്‍ ക്ലബ് അധികൃതര്‍ പറഞ്ഞു. ഒരു പ്രതിമ നിർമിമെന്ന പ്രഖ്യാപനത്തിന് ശേഷം താൻ 'എപ്പോഴും ഇവിടെയുണ്ടാകും' ഡിബ്രൂയിൻ എന്ന് പ്രതികരിച്ചു.
2015ൽ വൂൾസ് ബർഗിൽ നിന്നും സിറ്റിലേക്ക് കൂടുമാറിയ ഡി ബ്രൂയിൻ 284 മത്സരങ്ങളിൽ നിന്നും 72 ഗോളുകളും 119 അസിസ്റ്റുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്. അസിസ്റ്റുകളുടെ എണ്ണത്തിൽ പ്രീമിയർ ലീഗിലെ എക്കാലത്തെയും മികച്ചവരിൽ രണ്ടാമനമാണ് ഡിബ്രീയിൻ. 162 അസിസ്റ്റുകളുള്ള റയാൻ ഗിഗ്സ് മാത്രമാണ് മുന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

