സംസ്ഥാന സബ് ജൂനിയർ ഫുട്ബാൾ കോഴിക്കോട് ജേതാക്കൾ
text_fieldsആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ നടന്ന സംസ്ഥാന അന്തർ ജില്ല സബ് ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറത്തെ പരാജയപ്പെടുത്തി കോഴിക്കോട് ജേതാക്കൾ. ഫൈനലിൽ നിശ്ചിതസമയത്ത് (1-1) സമനില പാലിച്ചതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2 നായിരുന്നു വിജയം.
ലൂസേഴ്സ് ഫൈനലിൽ എറണാകുളത്തെ തോൽപിച്ച് തിരുവനന്തപുരം മൂന്നാംസ്ഥാനം നേടി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി മലപ്പുറത്തിന്റെ പി. ആദതിനെയും ഗോൾകീപ്പറായി തിരുവനന്തപുരത്തിന്റെ ജാക്സണിനെയും തെരഞ്ഞെടുത്തു. ഫൈനലിലെ മികച്ച കളിക്കാരൻ കോഴിക്കോടിന്റെ മുഹമ്മദ് നിഹാലാണ്. ഫെയർ പ്ലേ അവാർഡ് തിരുവനന്തപുരം നേടി.
ജില്ല ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് കുര്യൻ ജയിംസ് അധ്യക്ഷത വഹിച്ച സമാപന സമ്മേളനം അർജുന ജേതാവ് പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. കേരള ഫുട്ബാൾ അസോസിയേഷൻ ട്രഷറർ ഡോ. റെജിനോൾഡ് വർഗീസ്, കേരള റഫറീസ് അസോസിയേഷൻ പ്രസിഡന്റ് രാമചന്ദ്രൻ നായർ, റെംജി ഓസ്കാർ, കെ.എ. വിജയകുമാർ, സി.എ. ജോസഫ്, ബി.എച്ച്. രാജീവ്, ഹരീഷ് കുമാർ, ആദിത്യ വിജയകുമാർ, ബി. അനസ് മോൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

