സ്റ്റാർസ് ലീഗ്: അൽ സദ്ദിന് വിജയത്തുടക്കം
text_fieldsഅൽ സദ്ദിന്റെ ആദ്യ ഗോൾ നേടിയ അക്രം അഫിഫിയുടെ ആഹ്ലാദം
ദോഹ: ഖത്തർ എക്സ്പോ സ്റ്റാർസ് ലീഗിൽ കഴിഞ്ഞ സീസണിൽ കൈവിട്ട കിരീടം വീണ്ടെടുക്കാനുള്ള കുതിപ്പിന് തുടക്കമിട്ട് അൽ സദ്ദ്. അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഉം സലാലിനെ 3-1നായിരുന്നു അൽ സദ്ദ് വീഴ്ത്തിയത്. കളിയുടെ അഞ്ചാം മിനിറ്റിൽ അക്രം അഫിഫിലൂടെ ഗോൾവേട്ടക്ക് തുടക്കംകുറിച്ചവർക്കായി ഗ്വിയേർമോ ടോറസ് (26ാം മിനിറ്റ്), യൂസുഫ് അബ്ദുറസാഖ് (48) എന്നിവർ സ്കോർ ചെയ്തു.
ഉംസലാലിനുവേണ്ടി ആൻഡി ഡിലോർട് (86ാം മിനിറ്റ്) ആശ്വാസ ഗോൾ നേടി. ലീഗിലെ ആദ്യ റൗണ്ട് മത്സരങ്ങൾക്ക് കൊടിയിറങ്ങിയപ്പോൾ അൽ സദ്ദ്, അൽ വക്റ, അൽ ദുഹൈൽ, അൽ റയാൻ ടീമുകളാണ് വിജയത്തോടെ മൂന്ന് പോയന്റുകൾ സ്വന്തമാക്കിയത്.

