കോച്ച് സ്കലോണിക്ക് 100ാം അങ്കം
text_fieldsമയാമി: അർജന്റീനയുടെ ലോകചാമ്പ്യൻ പരിശീലകൻ ലയണൽ സ്കലോണിക്ക് സെഞ്ച്വറി പോരാട്ടം. നോക്കൗട്ടിൽ അർജന്റീന കേപ് വെർഡെയെ നേരിടാനിറങ്ങുമ്പോൾ ആൽബിസെലസ്തെയുടെ അമരക്കാരന് നൂറാം മത്സരമാണിത്. 2018 സെപ്റ്റംബറിൽ ഗ്വാട്ടമാലെക്കെതിരായ സൗഹൃദ മത്സരത്തോടെയായിരുന്നു മുൻ താരമായ സ്കലോണിയുടെ അരങ്ങേറ്റം. റഷ്യ ലോകകപ്പിനു പിന്നാലെ ജോർജ് സാംപോളിക്ക് പകരക്കാരനായെത്തിയ സ്കലോണിക്കു കീഴിൽ ടീമിന്റെ ഉയിർത്തെഴുന്നേൽപിനാണ് ലോകം സാക്ഷ്യം വഹിച്ചത്. 2021, 2024 കോപ അമേരിക്ക കിരീടങ്ങൾ, 36 വർഷത്തിനു ശേഷം ഫിഫ ലോകകപ്പ് കിരീടം, 2022 ഫൈനലിസിമ കിരീടം അങ്ങനെ തുടരുന്നു നേട്ടങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
