Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോസിഡാഡിനെ ഒരു ഗോളിന് വീഴ്ത്തി റയൽ; കിരീടത്തിലേക്ക് നാലു പോയന്‍റ് ദൂരം

text_fields
bookmark_border
സോസിഡാഡിനെ ഒരു ഗോളിന് വീഴ്ത്തി റയൽ; കിരീടത്തിലേക്ക് നാലു പോയന്‍റ് ദൂരം
cancel

സ്പാനിഷ് ലാ ലിഗയിൽ തലപ്പത്തുള്ള റയൽ മഡ്രിഡിന് ജയം. റയൽ സോസിഡാഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കാർലോ ആഞ്ചലോട്ടിയും സംഘവും പരാജയപ്പെടുത്തിയത്. 19കാരനായ തുർക്കിഷ് മിഡ്ഫീൽഡർ അർദ ഗുലറാണ് വിജയഗോൾ നേടിയത്. മത്സരത്തിൽ പന്ത് കൈവശം വെക്കുന്നതിലും ഷോട്ടുകളിലും സോസിഡാഡ് മുന്നിൽനിന്നെങ്കിലും അവസരങ്ങളൊന്നും ഗോളിൽ എത്തിക്കാനായില്ല.

ജയത്തോടെ ലാ ലിഗ കിരീടത്തിലേക്ക് റയൽ ഒന്നുകൂടി അടുത്തു. അഞ്ചു മത്സരങ്ങൾ ബാക്കി നിൽക്കെ, കിരീടത്തിലേക്ക് നാലു പോയന്‍റിന്‍റെ ദൂരംമാത്രം. ലീഗിൽ രണ്ടാമതുള്ള ബാഴ്സലോണയേക്കാൾ 14 പോയന്‍റിന്‍റെ ലീഡുണ്ട് റയലിന്. 33 മത്സരങ്ങളിൽനിന്ന് 84 പോയന്‍റാണ് റയലിന്. ഒരു മത്സരം കുറവ് കളിച്ച ബാഴ്സക്ക് 70 പോയന്‍റും. കഴിഞ്ഞദിവസം എൽ ക്ലാസികോ പോരിൽ ബാഴ്സയെ പരാജയപ്പെടുത്തിയ ടീമിൽ പരിശീലകൻ കാര്യമായ മാറ്റങ്ങൾ വരുത്തിയിരുന്നു.

മത്സരത്തിന്‍റെ 29ാം മിനിറ്റിൽ ഡാനി കാർവജാലിന്‍റെ ഒരു മനോഹര ക്രോസിൽനിന്നാണ് അർദ ഗുലാർ വലകുലുക്കിയത്. ജപ്പാൻ താരം ടേക്ക്ഫുസ കുബോ ആതിഥേയർക്കായി ഗോൾ മടക്കിയെങ്കിലും ഓഫ് സൈഡിൽ കുരുങ്ങി. 33 മത്സരങ്ങളിൽനിന്ന് 51 പോയന്‍റുമായി സോസിഡാഡ് ലീഗിൽ ആറാം സ്ഥാനത്താണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Spanish La Liga: Real Madrid beat Real Sociedad
Next Story