കാംപ് നൂ: സ്പാനിഷ് ലാ ലിഗസീസൺ തോൽവിയോടെ അവസാനിപ്പിച്ച് ബാഴ്സലോണ. വിയ്യ റയൽ എതിരില്ലാത്ത രണ്ടു ഗോളിനാണ് ജയിച്ചത്. 38 കളിയിൽ 86 പോയന്റുള്ള റയൽ മഡ്രിഡ് നേരത്തേ കിരീടം ഉറപ്പിച്ചിരുന്നു.
എസ്പാനിയോളിനെതിരായ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞതിനാൽ 18ാം സ്ഥാനത്തായ ഗ്രനാഡയെ രണ്ടാം ഡിവിഷനിലേക്കു തരംതാഴ്ത്തി.