Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അറിയാലോ സ്പെയിനാണ്; ഫിഫ റാങ്കിങ്ങിൽ 2000 പോയിന്റ് നേടുന്ന ആദ്യ പുരുഷ ടീം

text_fields
bookmark_border
അറിയാലോ സ്പെയിനാണ്; ഫിഫ റാങ്കിങ്ങിൽ 2000 പോയിന്റ് നേടുന്ന ആദ്യ പുരുഷ ടീം
cancel

ലിസ്ബൺ: ഫിഫ ലോക ഫുട്ബോൾ റാങ്കിങ്ങിൽ സമാനതകളില്ലാത്ത ചരിത്രനേട്ടവുമായി കുതിക്കുകയാണ് സ്പെയിൻ. ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇപ്പോളിതാ 2011.57 റേറ്റിങ് പോയിന്റുകൾ സ്വന്തമാക്കി റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനം അലങ്കരിക്കുകയാണ് സ്പാനിഷ് പട. ഫിഫയുടെ ചരിത്രത്തിൽ ആദ്യമായി 2000 പോയിന്റ് എന്ന നാഴികക്കല്ല് പിന്നിടുന്ന പുരുഷ ഫുട്ബാൾ ടീം എന്ന അപൂർവ്വ റെക്കോർഡും സ്പാനിഷ് പട സ്വന്തം പേരിലാക്കി.

യുവേഫ നേഷൻസ് ലീഗ് ഫുട്ബാളിലെ മത്സരങ്ങൾ ഉൾപ്പെടെ തുടർച്ചയായ 11 മത്സരങ്ങളിൽ വിജയം വരിച്ചാണ് സ്പെയിൻ ഈ ചരിത്ര നേട്ടത്തിലേക്ക് കുതിച്ചത്. യുവേഫ നേഷൻസ് ലീഗിൽ നിർണ്ണായകമായ നാല് ഗോളുകൾ നേടിയ യുവ സൂപ്പർ താരം ലമീൻ യമാലിന്റെ മാന്ത്രിക പ്രകടനമാണ് സ്പാനിഷ് മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത്.

വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തതും (3-2) സ്പെയിനിന്റെ കുതിപ്പിന് കരുത്തായി. ആദ്യ പകുതിയിൽ ഇംഗ്ലണ്ട് മുന്നിൽ നിന്നെങ്കിലും, രണ്ടാം പകുതിയിൽ ഒയാർസബാലും ബെയ്നയും നേടിയ ഗോളുകളിലൂടെ സ്പെയിൻ മത്സരം തിരിച്ചുപിടിക്കുകയായിരുന്നു.

റാങ്കിങ്ങിൽ നിലവിലെ ലോക ചാമ്പ്യൻമാരായ അർജന്റീന രണ്ടാം സ്ഥാനവും ഫ്രാൻസ് മൂന്നാം സ്ഥാനവും നിലനിർത്തി. കരുത്തരായ ഇംഗ്ലണ്ട് നാലാം സ്ഥാനത്ത് തുടരുന്നു. നേഷൻസ് ലീഗിൽ ഇതുവരെയുള്ള എല്ലാ മത്സരങ്ങളും ജയിച്ചതിന്റെ ആത്മവിശ്വാസത്തിൽ പോർച്ചുഗൽ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി. ആദ്യ പത്ത് സ്ഥാനങ്ങളിൽ റാങ്കിങ് മെച്ചപ്പെടുത്തിയ ഏക ടീമും പോർച്ചുഗൽ ആണ്. മുൻനിര ടീമുകളായ ബ്രസീലും ആഫ്രിക്കൻ കരുത്തരായ മൊറോക്കോയും ഓരോ സ്ഥാനം വീതം താഴ്ന്ന് യഥാക്രമം ആറും ഏഴും സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Spanish Era': Spain First Men's Team to Hit 2000 FIFA Points
Next Story