Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജ്യാന്തര ഫുട്ബാൾ വിട്ട് ജോർഡി ആൽബ
text_fieldsbookmark_border
മഡ്രിഡ്: സ്പെയിനിനൊപ്പം യൂറോപ്യൻ ചാമ്പ്യൻഷിപ്പും നേഷൻസ് ലീഗുമടക്കം നേടിയ ഇതിഹാസ താരം ജോർഡി ആൽബ രാജ്യാന്തര സോക്കറിൽനിന്ന് വിരമിച്ചു. 34കാരനായ താരം ദേശീയ ടീം വിടുകയാണെന്ന് സ്പാനിഷ് ഫുട്ബാൾ ഫെഡറേഷനാണ് പ്രഖ്യാപിച്ചത്.
2011 ഒക്ടോബർ 11ന് ആദ്യമായി സ്പാനിഷ് ജഴ്സിയിൽ കളി തുടങ്ങിയ താരം യൂറോ 2012 ഫൈനലിൽ ഇറ്റലിക്കെതിരെ വമ്പൻ ജയവുമായി മടങ്ങിയ സ്പാനിഷ് ടീമിനായി ഗോൾ നേടിയിരുന്നു. നീണ്ട 12 വർഷത്തിനിടെ 92 തവണ ദേശീയ ടീമിനായി ഇറങ്ങി ഒമ്പതു ഗോളുകൾ കുറിച്ചിട്ടുണ്ട്.
മൂന്ന് ലോകകപ്പ്, അത്രയും യൂറോപ്യൻ ചാമ്പ്യൻഷിപ്, ലണ്ടൻ ഒളിമ്പിക് ഗെയിംസ്, കോൺഫെഡറേഷൻസ് കപ്പ് എന്നിവയിലും ടീമിനൊപ്പം ബൂട്ടുകെട്ടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

