Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സ്​പെയി​നി​െൻറ പ്രായം കുറഞ്ഞ സ്​കോററായി ഫാത്തി; യുക്രൈനിനെ ത​കർത്ത്​ സ്​പാനിഷ്​ പട
cancel
Homechevron_rightSportschevron_rightFootballchevron_rightസ്​പെയി​നി​െൻറ പ്രായം...

സ്​പെയി​നി​െൻറ പ്രായം കുറഞ്ഞ സ്​കോററായി ഫാത്തി; യുക്രൈനിനെ ത​കർത്ത്​ സ്​പാനിഷ്​ പട

text_fields
bookmark_border

മഡ്രിഡ്​: യുവേഫ നാഷൻസ്​ ലീഗിൽ യുക്രൈയ്​നിനെ 4-0ത്തിന്​ തകർത്ത്​ സ്​പെയിൻ ഒന്നാം സ്​ഥാനത്ത്​. ഗ്രൂപ്പ്​ നാലിലെ രണ്ടാം മത്സരത്തിലാണ്​ സ്​പെയിൻ മിന്നും ജയത്തോടെ വിജയ വഴിയിൽ എത്തിയത്​.

​െപനാൽറ്റിയോടെ ഗോൾ വേട്ടക്ക്​ തുടക്കമിട്ട ക്യാപ്​റ്റൻ സെർജിയോ റാമോസാണ്​ സ്​പാനിഷ്​ ടീമി​െൻറ മുതൽകൂട്ടായത്​. പെനാൽറ്റിയിലേക്ക്​ വഴിയൊരുക്കിയത്​ കൗമാര താരം ആൻസു ഫാത്തിയും. ​മൂന്നാം മിനിറ്റിൽ തന്നെ ഗോളോടെ തുടങ്ങിയ ക്യാപ്​റ്റൻ 29ാം മിനിറ്റിൽ ഹെഡറി​ലൂടെ മറ്റൊരു ഗോളും നേടി.


32ാം മിനിറ്റിലാണ്​ 17 കാരൻ ഫാത്തി ഗോൾ നേടിയത്​. പെനാൽറ്റി ബോക്​സിനടുത്തു നിന്ന്​ രണ്ടു താരങ്ങളെ വെട്ടിമാറ്റി ഉഗ്രൻ ഷോട്ട്​. ഇതോടെ സ്​പെയിൻ ടീമി​െൻറ ചരിത്രത്തിൽ ഏറ്റവും പ്രായം ​കുറഞ്ഞ ഗോൾ സ്​കോററായി ആൻസു ഫാത്തി മാറി.

84ാം മിനിറ്റിൽ ഫെരാൻ ടോറസും പട്ടിക പൂർത്തിയാക്കി. 20 കാരൻ ടോറസി​െൻറ സ്​പാനിഷ്​ ടീമിനായുള്ള ആദ്യ ഗോളാണിത്​.


അതേസമയം, മറ്റൊരു മത്സരത്തിൽ മുൻ ലോക ചാമ്പ്യന്മാരായ ജർമനിയെ സ്വിറ്റ്​സർലൻഡ്​ 1-1ന്​ സമനിലയിൽ തളച്ചു. ആദ്യ മത്സരത്തിലും ജർമനി സ്​പെയിനിനോട്​ സമനില വഴങ്ങിയിരുന്നു. നാലു പോയൻറുമായി സ്​പെയിനാണ്​ ഗ്രൂപ്​ നാലിൽ ഒന്നാമത്​. രണ്ടു പോയൻറുള്ള ജ​ർമനി മൂന്നാം സ്​ഥാനത്താണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballUkraineSpain
Next Story