സ്പെയിനിന് തിരിച്ചടി; ബുസ്ക്കറ്റ്സിന് കോവിഡ്
text_fieldsമഡ്രിഡ്: യൂറോ കപ്പിനൊരുങ്ങുന്ന സ്പാനിഷ് പടക്ക് വൻ തിരിച്ചടി. കോച്ച് ലൂയിസ് എൻറിക്വെയുടെ ഗെയിംപ്ലാനിലെ പ്രധാന താരമായ സെർജിയോ ബുസ്ക്കറ്റ്സിന് കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ടൂര്ണമെൻറിലെ ആദ്യ മത്സരങ്ങള് താരത്തിന് നഷ്ടമാവും. പത്തു ദിവസമെങ്കിലും ബുസ്ക്കറ്റ്സിന് ക്വാറൻറീനിൽ കഴിയണം.
താരവുമായി അടുത്ത ബന്ധമുള്ള മറ്റുള്ളവരും നിരീക്ഷണത്തിലാണ്. 14ന് സ്വീഡനെതിരെയും 19ന് പോളണ്ടിനെതിരേയുമാണ് സ്പെയ്നിെൻറ ആദ്യ രണ്ടു മത്സരങ്ങൾ. വെള്ളിയാഴ്ച പോര്ച്ചുഗലിനെതിരേ നടന്ന സന്നാഹ മത്സരത്തില് ബുസ്ക്വെറ്റ്സ് കളിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

