Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദക്ഷിണമേഖല അന്തർസര്‍വകലാശാല ഫുട്‌ബാള്‍: ജേതാക്കളെ ഇന്നറിയാം

text_fields
bookmark_border
ദക്ഷിണമേഖല അന്തർസര്‍വകലാശാല ഫുട്‌ബാള്‍:  ജേതാക്കളെ ഇന്നറിയാം
cancel

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്ന ദക്ഷിണമേഖല അന്തർ സര്‍വകലാശാല ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളെ ഇന്നറിയാം. സെമി ഫൈനൽ ലീഗിൽ രണ്ടു കളിയും ജയിച്ച കാലിക്കറ്റിന് (ആറ് പോയന്റ്) അവസാന മത്സരത്തിൽ എം.ജിയോട് (നാല്) സമനില നേടിയാൽ ജേതാക്കളാവാം.എം.ജിക്ക് ജയിച്ചാൽ കാലിക്കറ്റിനെ പിന്തള്ളി ചാമ്പ്യന്മാരാവാം.

വൈകീട്ട് മൂന്നിനാണ് കാലിക്കറ്റ്-എം.ജി കളി. ഒന്നിന് കണ്ണൂർ കേരളയെ നേരിടും. ഞായറാഴ്ച കാലിക്കറ്റ് 1-0ത്തിന് കേരളയെ തോൽപിച്ചപ്പോൾ എം.ജി-കണ്ണൂര്‍ മത്സരം സമനിലയില്‍ (1-1) കലാശിച്ചു. ഒരു പോയന്റുള്ള കണ്ണൂരും പോയന്റില്ലാത്ത കേരളയും പുറത്തായി. കേരളക്കെതിരെ ഇഞ്ചുറി സമയത്ത് 97ാം മിനിറ്റില്‍ അക്ബറാണ് കാലിക്കറ്റിന്റെ വിജയം ഉറപ്പിച്ച ഗോള്‍ നേടിയത്.

കണ്ണൂര്‍-എം.ജി മത്സരത്തില്‍ ആദ്യപകുതിയുടെ 27ാം മിനിറ്റില്‍ വിഷ്ണുവിലൂടെ കണ്ണൂര്‍ മുന്നിലെത്തി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ 47ാം മിനിറ്റില്‍ സാല്‍ അനസിലൂടെയാണ് എം.ജി സമനില കൈവരിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Southern Region Inter-University Football: Calicut can win trophy if they draw
Next Story