Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ​തേ​ൺ ഡെ​ർ​ബി:...

സ​തേ​ൺ ഡെ​ർ​ബി: ഡ്യൂ​റ​ൻ​ഡ് ക​പ്പി​ൽ ഇ​ന്ന് ബ്ലാ​സ്റ്റേ​ഴ്സും ബം​ഗ​ളൂ​രു​വും നേ​ർ​ക്കു​നേ​ർ

text_fields
bookmark_border
സ​തേ​ൺ ഡെ​ർ​ബി: ഡ്യൂ​റ​ൻ​ഡ് ക​പ്പി​ൽ ഇ​ന്ന് ബ്ലാ​സ്റ്റേ​ഴ്സും ബം​ഗ​ളൂ​രു​വും നേ​ർ​ക്കു​നേ​ർ
cancel

കൊ​ൽ​ക്ക​ത്ത: ഡ്യൂ​റ​ൻ​ഡ് ക​പ്പ് ഗ്രൂ​പ് സി​യി​ൽ വെ​ള്ളി​യാ​ഴ്ച കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്.​സി​ക്കും ബം​ഗ​ളൂ​രു എ​ഫ്.​സി​ക്കും ജീ​വ​ന്മ​ര​ണ പോ​രാ​ട്ടം. കൊ​ൽ​ക്ക​ത്ത കെ.​ബി.​കെ സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കീ​ട്ട് ആ​റി​ന് തു​ട​ങ്ങു​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മി​നും ജ​യം അ​നി​വാ​ര്യ​മാ​ണ്.

ഒ​രു ക​ളി​കൂ​ടി ബാ​ക്കി​യു​ണ്ടെ​ങ്കി​ലും തോ​ൽ​ക്കു​ന്ന​വ​ർ​ക്ക് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ കാ​ണാ​തെ മ​ട​ങ്ങാം. സ​മ​നി​ല​യി​ലാ​യാ​ലും ര​ണ്ടു കൂ​ട്ട​രു​ടെ​യും കാ​ര്യം പ​രു​ങ്ങ​ലി​ലാ​വും. ര​ണ്ടി​ൽ ര​ണ്ടു മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് ഗോ​കു​ലം കേ​ര​ള എ​ഫ്.​സി ആ​റു പോ​യ​ന്റോ​ടെ ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​താ​ണ്. ഒ​രു പോ​യ​ന്റു​മാ​യി ബം​ഗ​ളൂ​രു ര​ണ്ടാം സ്ഥാ​ന​ത്ത് നി​ൽ​ക്കു​മ്പോ​ൾ അ​ക്കൗ​ണ്ട് തു​റ​ക്കാ​ത്ത ബ്ലാ​സ്റ്റേ​ഴ്സ് നാ​ലാ​മ​താ​ണ്. ആ​റ് ഗ്രൂ​പ് ജേ​താ​ക്ക​ൾ​ക്കും ഏ​റ്റ​വും മി​ക​ച്ച ര​ണ്ടു റ​ണ്ണ​റ​പ്പു​ക​ൾ​ക്കും മാ​ത്ര​മാ​ണ് ക്വാ​ർ​ട്ട​ർ ബെ​ർ​ത്ത്.

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ക​ഴി​ഞ്ഞ സീ​സ​ൺ പ്ലേ​ഓ​ഫ് മ​ത്സ​ര​ത്തി​ലെ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ബ്ലാ​സ്റ്റേ​ഴ്സ്, ബം​ഗ​ളൂ​രു ടീ​മു​ക​ൾ​ക്കും ആ​രാ​ധ​ക​ർ​ക്കു​മി​ട​യി​ൽ വ​ലി​യ വീ​റും വാ​ശി​യും ഉ​ട​ലെ​ടു​ത്തി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു​വി​ലെ തോ​ൽ​വി​ക്കു പ​ക​രം ചോ​ദി​ക്കാ​ൻ കോ​ഴി​ക്കോ​ട്ട് സൂ​പ്പ​ർ ക​പ്പ് മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ബ്ലാ​സ്റ്റേ​ഴ്സ് സ​മ​നി​ല വ​ഴ​ങ്ങി. ഡ്യൂ​റ​ൻ​ഡ് ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഗോ​കു​ല​ത്തോ​ട് 3-4ന് ​തോ​റ്റി​രു​ന്നു മ​ഞ്ഞ​പ്പ​ട. ബം​ഗ​ളൂ​രു​വി​നെ ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സ് സ​മ​നി​ല​യി​ൽ ത​ള​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersBengaluru FCSouthern Derby
News Summary - Southern Derby: Kerala Blasters Face Bengaluru FC
Next Story