Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightദ​ക്ഷി​ണ മേ​ഖ​ല...

ദ​ക്ഷി​ണ മേ​ഖ​ല അന്തര്‍സര്‍വകലാശാല ഫുട്‌ബാള്‍

text_fields
bookmark_border
ദ​ക്ഷി​ണ മേ​ഖ​ല അന്തര്‍സര്‍വകലാശാല ഫുട്‌ബാള്‍
cancel
camera_alt

കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി കോ​ള​ജി​ല്‍ ന​ട​ന്ന

ബം​ഗ​ളൂ​രു ഗാ​ര്‍ഡ​ന്‍ സി​റ്റി സ​ര്‍വ​ക​ലാ​ശാ​ല​- ബം​ഗ​ളൂ​രു കാ​ര്‍ഷി​ക സ​ര്‍വ​ക​ലാ​ശാ​ല​ മ​ത്സ​രം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല സ്റ്റേ​ഡി​യ​ത്തി​ലും കോ​ഴി​ക്കോ​ട് ജെ.​ഡി.​ടി ആ​ര്‍ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍സി​ലും ദേ​വ​ഗി​രി കോ​ള​ജി​ലു​മാ​യി ന​ട​ക്കു​ന്ന ദ​ക്ഷി​ണ മേ​ഖ​ല അ​ന്ത​ര്‍സ​ര്‍വ​ക​ലാ​ശാ​ല ഫു​ട്‌​ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ പ്രീ ​ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ വ്യാ​ഴാ​ഴ്ച തു​ട​ങ്ങും.

നാ​ലാം റൗ​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യും പ്രീ ​ക്വാ​ര്‍ട്ട​ര്‍ മ​ത്സ​ര​ങ്ങ​ള്‍ വൈ​കീ​ട്ടു​മാ​ണ്. വെ​ള്ളി​യാ​ഴ്ച നാ​ല് ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ന​ട​ക്കു​ക. ബു​ധ​നാ​ഴ്ച പൂ​ള്‍ എ​യി​ല്‍ സ​ര്‍വ​ക​ലാ​ശാ​ല സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ചെ​ന്നൈ വേ​ല്‍സ് സ​ര്‍വ​ക​ലാ​ശാ​ല 3 -1ന് ​ഭാ​ര​തി​യാ​ര്‍ സ​ര്‍വ​ക​ലാ​ശാ​ല​യെ​യും ഭാ​ര​തി​ദാ​സ​ന്‍ സ​ര്‍വ​ക​ലാ​ശാ​ല 2 -0ത്തി​ന് ജെ.​എ​ന്‍.​ടി.​യു ഹൈ​ദ​രാ​ബാ​ദി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി നാ​ലാം റൗ​ണ്ടി​ല്‍ ക​ട​ന്നു.

അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ പോ​ണ്ടി​ച്ചേ​രി സ​ര്‍വ​ക​ലാ​ശാ​ല 2 -1ന് ​മ​ദ്രാ​സ് സ​ര്‍വ​ക​ലാ​ശാ​ല​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി മു​ന്നേ​റി. പൂ​ള്‍ ബി​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ ചെ​ന്നൈ ത​മി​ഴ്‌​നാ​ട് ഫി​സി​ക്ക​ല്‍ എ​ജു​ക്കേ​ഷ​ന്‍ ആ​ന്‍ഡ് സ്പോ​ര്‍ട്‌​സ് സ​ര്‍വ​ക​ലാ​ശാ​ല 1 -0ത്തി​ന് രാ​മ​കൃ​ഷ്ണ മി​ഷ​ന്‍ വി​വേ​കാ​ന​ന്ദ റി​സ​ര്‍ച്ച് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് കോ​യ​മ്പ​ത്തൂ​രി​നെ​യും ഹി​ന്ദു​സ്ഥാ​ന്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി ആ​ന്‍ഡ് സ​യ​ന്‍സ് ചെ​ന്നൈ 4 -0ത്തി​ന് ഗാ​ന്ധി​ഗ്രാം റൂ​റ​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ത​മി​ഴ്‌​നാ​ടി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി നാ​ലാം റൗ​ണ്ടി​ല്‍ പ്ര​വേ​ശി​ച്ചു.

നാ​ലാ​മ​ത്തെ മ​ത്സ​ര​ത്തി​ല്‍ വി​ജ​യ​ന​ഗ​ര ബെ​ല്ലാ​രി 3 -0ത്തി​ന് ത​മി​ഴ്‌​നാ​ട് ശ്രീ​രാ​മ​ച​ന്ദ്ര ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി ക​ട​ന്നു. പൂ​ള്‍ സി​യി​ല്‍ ജെ.​ഡി.​ടി കോ​ള​ജ് മൈ​താ​നി​യി​ല്‍ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ എം.​എ​സ് സ​ര്‍വ​ക​ലാ​ശാ​ല തി​രു​നെ​ല്‍വേ​ലി 5 -0ത്തി​ന് ഉ​സ്മാ​നി​യ സ​ര്‍വ​ക​ലാ​ശാ​ല​യെ​യും ക​ണ്ണൂ​ര്‍ സ​ര്‍വ​ക​ലാ​ശാ​ല 5 -0ത്തി​ന് കാ​ല​ടി ശ്രീ​ശ​ങ്ക​ര സ​ര്‍വ​ക​ലാ​ശാ​ല​യെ​യും കീ​ഴ്‌​പ്പെ​ടു​ത്തി നാ​ലാം റൗ​ണ്ടി​ല്‍ പ്ര​വേ​ശി​ച്ചു.

പൂ​ള്‍ ഡി ​വി​ഭാ​ഗ​ത്തി​ല്‍ ദേ​വ​ഗി​രി കോ​ള​ജി​ല്‍ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ആ​ന്ധ്ര സ​ര്‍വ​ക​ലാ​ശാ​ല 5 -0ത്തി​ന് എ​സ്.​കെ.​ഡി അ​ന​ന്ത​പു​ര​ത്തെ​യും ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ല്‍ യേ​ന​പോ​യ സ​ര്‍വ​ക​ലാ​ശാ​ല മം​ഗ​ലാ​പു​രം 4 -0ത്തി​ന് മ​ധു​രൈ കാ​മ​രാ​ജ് സ​ര്‍വ​ക​ലാ​ശാ​ല​യെ​യും മൂ​ന്നാ​മ​ത്തെ മ​ത്സ​ര​ത്തി​ല്‍ ബം​ഗ​ളൂ​രു കാ​ര്‍ഷി​ക സ​ര്‍വ​ക​ലാ​ശാ​ല 2 -1ന് ​ഗാ​ര്‍ഡ​ന്‍ സി​റ്റി സ​ര്‍വ​ക​ലാ​ശാ​ല​യെ​യും തോ​ൽ​പ്പി​ച്ച് മു​ന്നേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballInter Universitysouth zone
News Summary - south zone Interuniversity Football
Next Story