'നിങ്ങൾക്ക് വേണ്ടിയാണ് ഞാൻ ഫുട്ബാൾ കണ്ടത്' -മറഡോണയുെട വിടവാങ്ങലിൽ കണ്ണീരണിഞ്ഞ് ഗാംഗുലി
text_fieldsകൊൽക്കത്ത: ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ നിര്യാണത്തിൽ വികാരനിർഭരമായ അനുശോചനക്കുറിപ്പുമായി ബി.സി.സി.ഐ അധ്യക്ഷനും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനുമായിരുന്ന സൗരവ് ഗാംഗുലി.
'എെൻറ ആരാധ്യപുരുഷൻ ഓർമയായി.... കിറുക്കനായ ബുദ്ധിശാലിക്ക് നിത്യശാന്തി നേരുന്നു...നിങ്ങൾക്ക് വേണ്ടിയാണ് ഞാൻ ഫുട്ബാൾ കണ്ടത്'- ഗാംഗുലി ട്വീറ്റ് ചെയ്തു. ക്രിക്കറ്റ് താരമായിരിക്കേ തന്നേ ഫുട്ബാളിനോട് ഗാംഗുലി എന്നും ഒരിഷ്ടം കൊണ്ടു നടന്നിരുന്നു. ഐ.എസ്.എല്ലിൽ എ.ടി.കെ മോഹൻ ബഗാൻ ടീമിെൻറ സഹഉടമ കൂടിയാണ് ദാദ.
ഫുട്ബാൾ ലോകത്തെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായ അർജൻറീനക്കാരൻ ഹൃദയാഘാതത്തെതുടർന്നാണ് ബുധനാഴ്ച അന്തരിച്ചത്.
'ഫുട്ബോളിനും കായിക ലോകത്തിനും ഇന്ന് അതിെൻറ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളെ നഷ്ടമായി. നിത്യതയിൽ അലിയുക ഡീഗോ മറഡോണ! നിങ്ങളെ ഒരുപാട് മിസ് ചെയ്യും' -ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ അനുസ്മരിച്ചു.
ക്രിക്കറ്റ് ലോകത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങളും മറഡോണക്ക് സാമൂഹിക മാധ്യമങ്ങളിലൂെട ആദരാഞ്ജലികൾ അർപിച്ചു.

