ക്രിസ്റ്റ്യാനോക്ക് പിന്നാലെ മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ട് മകനും; ഇനി റയൽ മാഡ്രിഡിൽ?
text_fieldsപോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്നാലെ മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ട് മകനും. മാഞ്ചസ്റ്റർ യൂത്ത് അക്കാദമി താരമായിരുന്ന ജൂനിയർ ക്രിസ്റ്റ്യാനോ റൊണാൾഡോ നാലു വർഷത്തിന് ശേഷം റയൽ മാഡ്രിഡ് യൂത്ത് അക്കാദമയിൽ തിരികെയെത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഒരു വർഷം മുമ്പ് ക്രിസ്റ്റ്യാനോ യുവന്റസിൽനിന്ന് മാഞ്ചസ്റ്ററിൽ എത്തിയപ്പോഴാണ് മകനും ഓൾഡ് ട്രാഫോഡിൽ എത്തിയത്. എന്നാൽ, ക്രിസ്റ്റ്യാനോയും മാഞ്ചസ്റ്ററും തമ്മിലുള്ള ബന്ധം മോഷമാകുകയും താരം ടീം വിടുകയും ചെയ്തതോടെയാണ് മകനും ഇംഗ്ലീഷ് വമ്പന്മാരുടെ ജഴ്സി അഴിക്കുന്നത്. നേരത്തെ റയൽ മാഡ്രിഡ് അക്കാദമിക്ക് വേണ്ടിഅണ്ടർ 14 വിഭാഗത്തിൽ 20 കളിയിൽ 50 ഗോളുകൾ അടിച്ചുകൂട്ടിയിട്ടുണ്ട് ജൂനിയർ റൊണാൾഡോ. റയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ പിതാവിനെ പിന്തുടരുകയാണ് മകന്റെയും ലക്ഷ്യം. 438 കളിയിൽ റയലിനായി ബൂട്ടണിഞ്ഞ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിൽ 450 ഗോളും 131 അസിസ്റ്റുമുണ്ട്.

