സമ്പത്തിൽ ബില്യണയറാവുന്ന ആദ്യ ഫുട്ബാൾ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
text_fieldsക്രിസ്റ്റ്യാനോ റൊണാൾഡോ
ഫുട്ബാളിൽ നിന്നുള്ള ആദ്യ ശതകോടീശ്വരനായി പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണോൾഡോ. അൽ നസ്റുമായി ഈ വർഷം ആദ്യം പുതിയ കരാർ ഒപ്പിട്ടതോടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ശതകോടി ക്ലബിൽ ഇടംപിടിച്ചത്. ബ്ലുംബെർഗ് ബില്യണേഴ്സ് ഇൻഡക്സ് അടിസ്ഥാനമാക്കിയാണ് ക്രിസ്റ്റ്യാനോയുടെ നേട്ടം.
അൽ നസ്റിൽ വരുന്നതിന് മുമ്പ് റയൽ മഡ്രിഡ്, മാഞ്ചസ്റ്റർ യുനൈറ്റഡ്, യുവന്റസ് തുടങ്ങിയ ക്ലബുകളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലെ ടോപ് സ്കോററാണ് ക്രിസ്റ്റ്യാനോ. 2023ൽ സൗദി പ്രോ ലീഗിൽ എത്തിയതിന് പിന്നാലെ പ്രതിവർഷം 200 മില്യൺ ഡോളറാണ് ക്രിസ്റ്റ്യാനോയുടെ വാർഷിക ശമ്പളം. 2025ൽ അൽ നസ്റുമായി രണ്ട് വർഷത്തെ കരാറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒപ്പിട്ടിരുന്നു. 400 മില്യൺ ഡോളറിന്റേതാണ് കരാർ.
ഇതോടെ ക്രിസ്റ്റ്യാനോയുടെ ആകെ ആസ്തി 1.4 ബില്യൺ ഡോളറായി ഉയർന്നു. കളിക്കളത്തിനൊപ്പം പുറത്തും റൊണാൾഡോ മിന്നും താരമാണ്. നൈക്കിയുമായി 18 മില്യൺ ഡോളറിന്റെ കരാർ റൊണോൾഡോക്കുണ്ട്. അർമാനി, കാസ്ട്രോൾ തുടങ്ങിയ കമ്പനികളുമായി 175 മില്യൺ ഡോളറിന്റെ കരാറാണ് ക്രിസ്റ്റ്യൻ റൊണോൾഡോക്ക് ഉള്ളത്.
ഇതിന് പുറമേ സ്പെയിൻ, പോർച്ചുഗൽ പോലുള്ള രാജ്യങ്ങളിൽ റൊണാൾഡോക്ക് റിയൽ എസ്റ്റേറ്റ് നിക്ഷേപവുമുണ്ട്. ബാസ്കറ്റ്ബാൾ ഇതിഹാസം മൈക്കൾ ജോർദാൻ, ടെന്നീസ് താരം റോജർ ഫെഡറർ എന്നിവരാണ് ഇതിന് മുമ്പ് ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഉൾപ്പെട്ട കായികതാരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

