അർജന്റീന-സ്പെയിൻ ലോകകപ്പ് ഫൈനൽ നിയന്ത്രിച്ച റഫറി വിരമിച്ചു
text_fieldsലണ്ടൻ : ലോകകപ്പ് ഫൈനലിന് ശേഷം അന്താരാഷ്ട്ര റഫറിയിംഗിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സ്ലോവേനിയൻ റഫറി സ്ലാവ്കോ വിൻസിച്. ന്യൂജേഴ്സിയിൽ നടന്ന സ്പെയിൻ - അർജന്റീന ലോകകപ്പ് ഫൈനൽ നിയന്ത്രിച്ചതിന് പിന്നാലെയാണ് 46 കാരനായ വിൻസിച് കരിയറിന് ഔദ്യോഗികമായി തിരശ്ശീലയിട്ടത്. സ്ലോവേനിയൻ ഫുട്ബോൾ അസോസിയേഷനാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കായിക ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട മത്സരത്തോടെ തന്റെ കരിയർ പൂർത്തിയാക്കിയാണ് വിൻസിച് പടിയിറങ്ങുന്നത്.
ലോകകപ്പിലെ മികച്ച റഫറിയെന്ന നേട്ടം സ്വന്തമാക്കിയതിനു പിന്നാലെയാണ് റഫറിയിൽനിന്നുള്ള പടിയിറക്കം പ്രഖ്യാപിക്കുന്നത്. ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് (ഐ.എഫ്.എഫ്.എച്ച്.എസ്) ആണ് സ്ലാവ്കോ വിൻസിചിനെ ലോകകപ്പിലെ മികച്ച റഫറിയായി തിരഞ്ഞെടുത്തത്. 2022 ഖത്തർ ലോകകപ്പിൽ അർജന്റീന-സൗദി മത്സരം ഉൾപ്പെടെ രണ്ട് കളികളിൽ ഇദ്ദേഹം റഫറിയായി. ഇത്തവണ ഫൈനൽ ഉൾപ്പെടെ നാല് മത്സരങ്ങളും നിയന്ത്രിച്ചു. 2024ലെ റയൽ മഡ്രിഡ്- ബൊറൂസിയ ഡോർട്മുണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനൽ, യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്, ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ, യൂറോപ ലീഗ്, ക്ലബ് ലോകകപ്പ് മത്സരങ്ങളിലും റഫറിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

