ഇൻഫാന്റിനോയെ പിന്തുണച്ച് ആറ് അറബ് ഫെഡറേഷനുകൾ
text_fieldsജിയാനി ഇൻഫാന്റിനോ
സൂറിച്: ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോക്ക് ശക്തമായ പിന്തുണ അറിയിച്ച് ആറ് അറബ് ഫുട്ബാൾ ഫെഡറേഷനുകളുടെ സംയുക്ത പ്രസ്താവന. മൊറോക്കോ, ഖത്തർ, ഈജിപ്ത്, മോറിത്താനിയ, ലബനാൻ, സുഡാൻ എന്നീ രാജ്യങ്ങളിലെ ഫുട്ബാൾ അസോസിയേഷൻ തലവന്മാരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്. ആഗോള ഫുട്ബാളിന്റെ വളർച്ചക്കായി ഇൻഫാന്റിനോ നടത്തുന്ന പ്രവർത്തനങ്ങളിൽ തങ്ങൾക്ക് പൂർണ വിശ്വാസമുണ്ടെന്ന് ഇവർ വ്യക്തമാക്കി. ലോകകപ്പ് മത്സരങ്ങളുടെ വാണിജ്യാവകാശങ്ങൾ വിൽക്കാനുള്ള ഫിഫ പ്രസിഡന്റിന്റെ പദ്ധതിക്കെതിരെ ആഗോളതലത്തിൽ വൻ പ്രതിഷേധം ഉയരുന്നതിനിടയിലാണ് ഈ നീക്കം. പിന്തുണ അറിയിച്ചവരിൽ ഖത്തറും ലബനാനും ഇൻഫാന്റിനോയെ എതിർക്കുന്ന ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനിലെ അംഗരാജ്യങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

